Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിനിമക്കാരെല്ലാം മയക്കുമരുന്ന് മാഫികളുടെ വലയില്‍;കൊച്ചി വിഷയത്തില്‍ നിര്‍മ്മാതാവിനും ഉത്തരവാദിത്വം'

ക്രിമിനല്‍ പശ്ചാത്തലമുളളവര്‍ പോലും സിനിമാ സംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംഘടനകളിലെ അംഗത്വത്തിന് സ്‌ക്രീനിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഗണേഷ്‌കുമ

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിനിമ നടനും എംഎല്‍എയുമായ കെബി ഗണേഷ്‌കുമാര്‍. സിനിമാ പ്രവര്‍ത്തകരില്‍ ചിലര്‍ മയക്കുമരുന്ന് ക്വട്ടേഷന്‍ മാഫിയകളുടെ വലയിലാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുളളവര്‍ പോലും സിനിമാ സംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഘടനകളിലെ അംഗത്വത്തിന് സ്‌ക്രീനിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. കൊച്ചിയില്‍ യുവനടിക്കുണ്ടായ ദുരനുഭവത്തിന് നടി അഭിനയിച്ച് കൊണ്ടിരുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനും ഉത്തരവാദിത്വമുണ്ടെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. അതേസമയം കൊച്ചിയില്‍ ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഇന്നു വ്യക്തമാക്കിയിരുന്നു.

 കൂടെ ഉണ്ടാകും

കൂടെ ഉണ്ടാകും

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നടിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അവരെ ആശ്വസിപ്പിച്ചെന്നും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതായും കോടിയേരി ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി. ഭീതികൂടാതെ നിവര്‍ന്നുനില്‍ക്കണമെന്ന് കരുത്ത് പകര്‍ന്നു. അക്രമകാരികളെ പിടികൂടാനും ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കാനുമുള്ള എന്ത് സഹായവും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

ഡിജിപി

ഡിജിപി

സംഭവവുമായി ബന്ധപ്പെട്ട് ഡിജിപിയോട് ദേശീയ മനുഷ്യാവകാശ കമ്മീഷനും വിശദീകരണം തേടിയിരുന്ന്. നേരിട്ട് ഹാജരായി ഇതുവരെയുളള നടപടികള്‍ അറിയിക്കണമെന്നാണ് സമന്‍സിലെ നിര്‍ദേശം.

 വെള്ളിയാഴ്ച

വെള്ളിയാഴ്ച

ഫെബ്രുവരി 18 വെള്ളിയാഴ്ച വൈകീട്ടാണ് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നെടുമ്പാശ്ശേരി അത്താണിയില്‍ വച്ചാണ് കാറിലേക്ക് ഒരു സംഘം ഇരച്ചു കയറി യുവനടി സഞ്ചരിച്ചിരുന്ന വാഹനം തട്ടിയെടുത്തത്.

ചിത്രങ്ങളെടുത്തു

ചിത്രങ്ങളെടുത്തു

കാറിനകത്ത് കയറിയ സംഘം നടിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപരമായ ചിത്രമെടുക്കാന്‍ ശ്രമിച്ചു. പിന്നീട് പാലാരിവട്ടത്ത് എത്തിയപ്പോള്‍ ഇവര്‍ മറ്റൊരു വാഹനത്തിലേക്ക് മാറി കയറുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+