കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് അച്ഛനും മകനും; പിള്ള എന്ത് പറഞ്ഞാലും മകൻ തിരിച്ചൊന്നും പറയില്ല, അധികാരമോഹവുമില്ല!!

കേരള കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് പദവി നൽകിയ ഇടതുസർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും കെബി ഗണേഷ്കുമാർ എംഎൽഎ പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

പത്താനപുരം: താനും അച്ഛനും ത്മിൽ പിണക്കമൊന്നുമില്ലെന്ന് കെബി ഗണേഷ്കുമാർ എംഎൽഎ. അച്ഛൻ കുറ്റം പറഞ്ഞാലും തിരികെ ഒന്നും പറയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. യുഡിഎഫ് വിട്ടതിന് പലവിധ കാരണങ്ങൾ ഉണ്ട് എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്നും ഗണേഷ് പറഞ്ഞു.

<strong>പിണറായിയെ പേടിക്കണോ? എന്തിന്? മുഖ്യമന്ത്രി തന്നെ പറയുന്നു കാര്യങ്ങൾ,വിനോദാവസരങ്ങൾ മാറ്റിവെച്ചു!</strong>പിണറായിയെ പേടിക്കണോ? എന്തിന്? മുഖ്യമന്ത്രി തന്നെ പറയുന്നു കാര്യങ്ങൾ,വിനോദാവസരങ്ങൾ മാറ്റിവെച്ചു!

കേരള കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് പദവി നൽകിയ ഇടതുസർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും കെബി ഗണേഷ്കുമാർ എംഎൽഎ പറഞ്ഞു. മന്ത്രിപദവിയോടും സ്ഥാനമാനങ്ങളോടും താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

KB Ganesh kumar anf R Balakrishna Pillai

പിള്ളയ്ക്ക് കാബിനറ്റ് പദവിയോടെ മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം നൽകിയതുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ബിയിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കിടെയാണ് ഗണേഷ്കുമാർ പിതാവിന് പരസ്യപിന്തുണയുമായി രംഗത്തെത്തിയത്. സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് പത്തനാപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയ്യിരുന്നു ഗണേഷ് കുമാർ ഇക്കാര്യം പറഞ്ഞത്.

<strong>കേരളം കരുതിയിരിക്കണം; കലാപം നടക്കും, അമിത് ഷാ പോയ ഇടങ്ങളിലെല്ലാം കലാപമുണ്ടായിട്ടുണ്ടെന്ന് ലീഗ്!!</strong>കേരളം കരുതിയിരിക്കണം; കലാപം നടക്കും, അമിത് ഷാ പോയ ഇടങ്ങളിലെല്ലാം കലാപമുണ്ടായിട്ടുണ്ടെന്ന് ലീഗ്!!

ബാലകൃഷ്ണ പിള്ളയ്ക്ക് പിന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകുന്നതിൽ വൻ വിവാദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ എൽഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത്. ഗണേഷ്കുമാറിനെ മന്ത്രിയാക്കാത്തത് രാഷ്ട്രീയമര്യാദയില്ലായ്മയാണ് .കേരളാ കോൺഗ്രസ് ബിക്ക് അർഹമായ പരിഗണന നൽകുന്നില്ല. രാഷ്ട്രീയത്തിൽ 65 വർഷം തികഞ്ഞ ബാലകൃഷ്ണപിള്ളയ്ക്ക് സ്വീകരണം നൽകുന്നതിനിടെ ബാലകൃഷ്ണ പിള്ള പറഞ്ഞിരുന്നു.

English summary
GaneshKumar says not interested in cabinet position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X