ഗണേശോത്സവത്തിന്‍ ചെഗുവേരയും
കണ്ണൂര്‍ : അമ്പാടിമുക്ക് എന്നു കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. സിപിഎം ബിജെപി പ്രവര്‍ത്തകരുടെ കേന്ദ്രമാണ് അമ്പാടിമുക്ക്.
സിപിഐഎമ്മിന്റെ കീഴില്‍ രൂപീകരിച്ച സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ അമ്പാടിമുക്കില്‍ ഇത്തവണയും ഗണേശോത്സവം നടന്നു.

.ഗണേശോത്സവ ഘോഷയാത്രയില്‍ ഗണപതി രൂപം കയറ്റിയ വാഹനത്തില്‍ ചെഗുവേരയുടെ ചിത്രം പതിച്ച ഫ്‌ലക്‌സും ഉണ്ടായിരുന്നു. അമ്പാടിമുക്കില്‍ ബിജെപി വിട്ട് സിപിഐഎമ്മിലേക്ക് വന്നവരുടെ നേതൃത്വത്തിലാണ് ഇത്തവണയും ഗണേശോത്സവാഘോഷം സംഘടിപ്പിച്ചത്.
ബി.ജെ.പി വിട്ട് പാര്‍ട്ടിയിലേക്ക് പുതുതായി വന്നവര്‍ തിരിച്ചുപോകാതിരിക്കാനും ക്ഷേത്ര ഉത്സവത്തിന്റെ നിയന്ത്രണം നഷ്ടമാകാതിരിക്കാനുമാണ് ഗണേശോത്സവ സംഘാടനത്തിനുള്ള
അനുമതി സിപിഎം നല്‍കിയത്

ഗണേശോത്സവം ആരുടേയും കുത്തകയല്ലെന്നായിരുന്നു സി.പി.എം പ്രവര്‍ത്തകകരുടെ പ്രതികരണം. ബി.ജെ.പി വിട്ട് സി.പി.എമ്മിലെത്തിയവര്‍ കഴിഞ്ഞ വര്‍ഷവും ഗണേശോത്സവം സംഘടിപ്പിച്ചിരുന്നു.












Click it and Unblock the Notifications