കൊച്ചിയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍; വൈറ്റില സ്വദേശി പ്രധാന കണ്ണിയെന്ന് പോലീസ്
കൊച്ചി: മയക്കുമരുന്ന് മാഫിയകള്‍ മാത്രമല്ല പെണ്‍വാണിഭ സംഘങ്ങളും കൊച്ചി അടക്കി വാഴുകയാണ്. കൊച്ചിയില്‍ മുന്നംഗം പെണ്‍വാണിഭ സംഘത്തെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.
ജോലിവാഗ്ദാനം ചെയ്ത് കൊല്‍ക്കത്തയില്‍ നിന്നും പെണ്‍കുട്ടിയെ തട്ടികൊണ്ടുവന്ന സംഘത്തെയാണ് പോലീസ് പിടിച്ചത്. സംഘത്തിന്റെ കൈയില്‍ നിന്നും ബംഗാള്‍ സേദേശിനിയായ പെണ്‍കുട്ടിയെ മോചിപ്പിച്ചു.

വൈറ്റില സ്വദേശി ജോണി ജോസഫാണ് സംഘത്തിലെ പ്രധാന കണ്ണിയെന്ന് പോലീസ് പറഞ്ഞു.കൊട്ടാരക്കര സ്വദേശി റെജി മാത്യു, മൈനാഗപ്പള്ളി സ്വദേശി മനീഷ് ലാല്‍ എന്നിവരാണ് സംഘത്തിലെ മറ്റ് രണ്ട് പേര്‍.












Click it and Unblock the Notifications