ഒരു ജനതയുടെ സംസ്കാരവും ജീവിതവും തകർക്കുന്ന ഈ കാപാലിക സംഘം: എംവി ജയരാജന്‍
കണ്ണൂര്‍: ലക്ഷദ്വീപിന് ജമ്മു കാശ്മീരിന്റെ ഗതിയോ?പടി പടിയായി ജനാധിപത്യവും മതനിരപേക്ഷതയും ഇല്ലാതാക്കി രാജ്യത്തെ സംഘപരിവാർ ഫാസിസത്തിലേക്ക് നയിക്കുകയാണെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. ഈ ചോദ്യങ്ങൾ ഓരോ ഇന്ത്യക്കാരന്റെയും നാവിൻ തുമ്പിൽ കടന്നുവരികയാണ്.മോഡി ഭക്തനായ പ്രഫൂൽ കെ. പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്റർ കാവി വേഷം ധരിച്ച് ലക്ഷദ്വീപിൽ അഴിഞ്ഞാടുകയാണ്. ഭരണമല്ല ഭരണാഭാസമാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യബന്ധനവും വ്യാപാരവുമാണ് പ്രധാന തൊഴിൽ. ബോട്ടുകളും മീൻപിടിത്ത ഉപകരണങ്ങളും ഇവ സൂക്ഷിക്കുന്ന ഷെഡുകളും അഡ്മിനിസ്ട്രേറ്റർ പൊളിച്ചു നീക്കി. ക്ഷീര വ്യവസായം തകർത്തു. അംഗൻവാടികൾ അടച്ചു പൂട്ടി. സ്കൂളിൽ ഉച്ചക്കഞ്ഞി പദ്ധതി ഇല്ലാതാക്കി. പാചകത്തൊഴിലാളികളെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. മദ്യനിരോധനം പിൻവലിച്ചു.ബീഫ് നിരോധിച്ചു. ചരക്ക് ഗതാഗതത്തിന് ഇതുവരെ ഉപയോഗിച്ചിരുന്ന കൊച്ചി തുറമുഖത്തെ ഒഴിവാക്കി മാംഗ്ലൂരിലേക്ക് മാറ്റി. പ്രാദേശിക ചാനലുകളും വാർത്താ പോർട്ടലുകളും നിരോധിച്ചു. കിടപ്പാടങ്ങൾ ഏറ്റെടുത്ത് പാവങ്ങളെ വഴിയാധാരമാക്കുന്ന വികസനം.

Recommended Video

താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന കാടത്തം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ മത്സരിക്കാൻ പാടില്ലെന്ന് കൽപ്പിക്കുന്ന ഉത്തരവ്. ഇതൊക്കെ പ്രാകൃത കാലത്ത് മാത്രം നടക്കുന്ന നടപടികളാണ്. 91% മുസ്ലിങ്ങൾ ഉള്ള ദ്വീപിനെ വർഗ്ഗീയ വൽക്കരിക്കുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. ഈ ഫാസിസ്റ്റ് ലക്ഷ്യം അനുവദിക്കാൻ പാടില്ലെന്നും എംവി ജയരാജന്‍ പറയുന്നു.
മറ്റൊരു ജമ്മുകാശ്മീരാക്കി ലക്ഷദ്വീപിനെ മാറ്റാൻ ഉള്ള നീക്കം തടയണം. ഇതിന് കീഴടങ്ങിയാൽ ഭാവി തലമുറ നമ്മോട് പൊറുക്കില്ല. കലാസാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി.നമ്മൾ എന്തിന് മടിക്കണം? ഒരു ജനതയുടെ സംസ്കാരവും ജീവിതവും തകർക്കുന്ന ഈ കാപാലിക സംഘം രാജ്യദ്രോഹികളാണെന്ന് നാം തിരിച്ചറിയണം. രാജ്യദ്രോഹികളുടെ നേതാവാണ് മോഡിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications