പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ച സംഭവം: ഗംഗേശാനന്ദയ്ക്ക് ജാമ്യം!! പക്ഷേ ഒരു വിലക്കുണ്ട്!
തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം: പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ റിമാൻഡിലായിരുന്ന ഗംഗേശാനന്ദ സ്വാമിക്ക് ജാമ്യം. 90 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.

ജാമ്യം അനുവദിച്ച കോടതി ഗംഗേശാനന്ദയെ തിരുവനന്തപുരം സെഷൻസ് കോടതിയുടെ പരിധിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ചികിത്സാ ആവശ്യങ്ങൾക്കായി പ്രവേശിക്കാമെന്നും കോടതി.
മെയ് 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. അതേസമയം സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ ഈ ആരോപണം നിഷേധിച്ചു. പെൺകുട്ടിക്ക് മറ്റൊരാളോട് പ്രണയം ഉണ്ടായിരുന്നുവെന്നും സ്വാമി ഇത് അംഗീകരിക്കാത്തതിന്റെ വൈരാഗ്യത്തിലാണ് ഇത് ചെയ്തതെന്നുമാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ മൊഴി.
സംഭവത്തിൽ സ്വാമി കുറ്റക്കാരനല്ലെന്ന് പെൺകുട്ടി പിന്നീട് കോടതിയിൽ മൊഴി നൽകിയിരുന്നു. കാമുകൻ അയ്യപ്പദാസ് പറഞ്ഞിട്ടാണ് ഇതൊക്കെ ചെയ്തതെന്നാണ് പെൺകുട്ടി കോടതിയിൽ പറഞ്ഞത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications