വേദന സഹിക്കാനാകാതെ സ്വാമി! ജനനേന്ദ്രിയം തുന്നിച്ചേർത്ത ഭാഗത്ത് വേദന, സ്വാമി വീണ്ടും ആശുപത്രിയിൽ...
ജൂൺ 3 ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സ്വാമിയെ പോലീസുകാർ ആശുപത്രിയിൽ എത്തിച്ചത്.
തിരുവനന്തപുരം: പെൺകുട്ടി ജനനേന്ദ്രിയം മുറിച്ച സ്വാമി ഗംഗേശാനന്ദ തീർത്ഥപാദയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസത്തെ തെളിവെടുപ്പിന് ശേഷമാണ് സ്വാമിയെ തിരികെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
ജൂൺ 3 ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സ്വാമിയെ പോലീസുകാർ ആശുപത്രിയിൽ എത്തിച്ചത്. രണ്ട് ദിവസത്തെ തെളിവെടുപ്പിന് ശേഷം സ്വാമിയെ ശനിയാഴ്ച രാവിലെ പോക്സോ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് കോടതി സ്വാമിയുടെ റിമാൻഡ് കാലാവധി ജൂണ്‍ 16 വരെ നീട്ടുകയും ചെയ്തിരുന്നു.

പിന്നീട് സ്വാമിയെ ജയിലിൽ എത്തിച്ചെങ്കിലും രാത്രിയോടെ ശസ്ത്രക്രിയ നടന്ന ഭാഗത്ത് വേദന അനുഭവപ്പെടുകയായിരുന്നു. ജനനേന്ദ്രിയം തുന്നിച്ചേർത്ത ഭാഗത്ത് വേദനയുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് പോലീസുകാർ സ്വാമിയെ രാത്രിയിൽ ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെത്തിച്ച സ്വാമിയെ പിന്നീട് സെല്ലില്ലേക്ക് മാറ്റി. പെൺകുട്ടി മുറിച്ചുമാറ്റിയ ജനനേന്ദ്രിയം തുന്നിച്ചേർത്ത ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സ്വാമിയെ ജൂൺ ഒന്ന് വ്യാഴാഴ്ചയാണ് ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കോടതി പോലീസിന് വിട്ടുനൽകിയത്.












Click it and Unblock the Notifications