മദ്യപിച്ചെത്തിയ അച്ഛന്റെ കൂട്ടുകാര്‍ പീഡിപ്പിച്ച പെണ്‍കുട്ടി മരിച്ചു...പീഡനം നടന്നത് കളമശേരിയില്‍...
സെപ്റ്റംബര്‍ മാസത്തിലാണ് കളമശേരിയിലെ വീട്ടില്‍ വെച്ച് പെണ്‍കുട്ടി പീഡനത്തിനിരയായത്.
കൊച്ചി: മദ്യപിച്ചെത്തിയ അച്ഛന്റെ കൂട്ടുകാര്‍ ക്രൂരമായി പീഡിപ്പിച്ച പതിനാലുകാരി മരിച്ചു. ഡിസംബര്‍ 12 തിങ്കളാഴ്ച രാവിലെയാണ് പെണ്‍കുട്ടി മരണപ്പെട്ടത്. 2016 സെപ്റ്റംബര്‍ മാസത്തിലാണ് പെണ്‍കുട്ടിയെ അച്ഛന്റെ കൂട്ടുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്.
മസ്തിഷ്ക രോഗത്തിന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി കളമശേരിയിലെ വീട്ടില്‍ സുഖം പ്രാപിച്ച് വരുന്നതിനിടെയാണ് അച്ഛന്റെ കൂട്ടുകാര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ അച്ഛനോടൊപ്പം മദ്യപിച്ചെത്തിയ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ പീഡനത്തിരയാക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു
പെണ്‍കുട്ടിയുടെ അച്ഛനും കൂട്ടുകാരും മദ്യപിച്ച ശേഷമാണ് വീട്ടിലെത്തിയത്. തുടര്‍ന്നാണ് മസ്തിഷ്ക രോഗത്തിന് ചികിത്സയിലായിരുന്ന പതിനാലുകാരിയായ പെണ്‍കുട്ടിയെ അച്ഛന്റെ കൂട്ടുകാര്‍ ചേര്‍ന്ന് വീട്ടില്‍ വെച്ച് അതിക്രൂരമായി പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ അച്ഛനും മരണപ്പെട്ടു
പീഡനത്തിന് ശേഷം ആരോഗ്യനില വഷളായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏകദേശം മൂന്നു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി ഡിസംബര്‍ 12 തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. ക്ഷയ രോഗ ബാധിതനായിരുന്ന പെണ്‍കുട്ടിയുടെ അച്ഛന് സമീപകാലത്ത് മരണപ്പെട്ടിരുന്നു.

പോലീസ് പറയുന്നത്
കോട്ടയം മെഡിക്കല്‍ കോളേജേ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിക്ക് അണുബാധയേറ്റതാകാം മരണകാരണമെന്നാണ് പോലീസ് അറിയിച്ചത്.

കൊലപാതകത്തിനും കേസെടുത്തു
പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രവി, രാജു, രാജേഷ് എന്നിവരെ കളമശേരി പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടി മരണപ്പെട്ടതോടെ പ്രതികള്‍ക്കെതിരെ കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications