ഇത് ഇരട്ടചങ്കന്‍ തന്നെ; പിണറായി നടപ്പാക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഗുണ്ടാവേട്ട!!
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടപ്പാക്കുന്നത് ചരിത്രത്തിലേതന്നെ ഏറ്റവും വലിയ ഗുണ്ടാ വേട്ട. അന്യ സംസ്ഥാനങ്ങളിലേക്ക് പാലായം ചെയത് ഗുണഅടകളെപോലും പിണറായിയുടെ പോലീസ് പൊക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം സംസ്ഥാനത്ത് 1260 പേരാണ് പിടിയിലായത്. ഇതിനായി വിവിധ ജില്ലകളില്‍ നിന്നായി സ്‌പെഷ്യല്‍ ടീമുകളെ പ്രത്യേകം നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഗുണ്ടാ വേട്ട ശക്തമാക്കാന്‍ മുഖ്യമന്ത്രിയാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

കൊച്ചി
ക്രിമിനലുകളെ പിടികൂടിയതില്‍ മുന്നില്‍ നില്‍ക്കുന്നത് കൊച്ചി റേഞ്ചാണ്.ഇവിടെ ഇതിനകം 479 ക്രിമിനലുകളെയാണ് പിടികൂടിയത്.

തൊട്ടു പിന്നാലെ കണ്ണൂര്‍
കൊച്ചിക്ക് പിന്നാലെയായി തിരുവനന്തപുരം റേഞ്ചാണുള്ളത്. 350 പേരാണ് തിരുവനന്തപുരത്ത് അറസ്റ്റിലായിരിക്കുന്നത്. തൃശൂരില്‍ 267,കണ്ണൂരില്‍ 164 എന്നിങ്ങനെയാണ് മറ്റ് രണ്ട് റേഞ്ചുകളിലെ കണക്ക്.

പിണറായി വിജയന്‍
കഴിഞ്ഞ കാലങ്ങളില്‍ ഒരു സര്‍ക്കാരിന്റെ കാലത്തും ഇത്രയും വിപുലമായ ഗുണ്ടാവേട്ട നടന്നിട്ടില്ലന്നാണ് മുതിര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ക്രെഡിറ്റ് ആഭ്യന്ത്രമന്ത്രിയുടെ ചുമതല കൂടിയുള്ള പിണറായി വിജയന് സ്വന്തം.

രഹസ്യ കേന്ദ്രം
പോലീസ് നടപടി ശക്തമാക്കിയതോടെ നാട് വിട്ട് ഓടിയ ഗുണ്ടകള്‍ക്ക് പിന്നാലെ പോലീസും വിട്ടതോടെ പലരും മൊബൈല്‍ ഫോണ്‍ ഓഫാക്കിയാണ് രഹസ്യ കേന്ദ്രങ്ങളില്‍ തങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

വീഴ്ച
പ്രതികള്‍ക്ക് എതിരെ എടുക്കേണ്ട നടപടികളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

പോലീസ് പരക്കം പായുന്നു
ഗുണ്ടകളെ പിടികൂടുന്നതിനും പോലീസ് ഓപ്പറേഷന്‍ വിലയിരുത്തുന്നതിനുമായി പ്രത്യേക അവലോകനം നടത്താനും റിപ്പോര്‍ട്ട് യഥാസമയം നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിനാല്‍ ഗുണ്ടകളുടെ പിന്നാലെ പരക്കം പായുകയാണിപ്പോള്‍ പോലീസ്.

ഗുണ്ടകളും സാമൂഹിക വിരുദ്ധരും
കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം സംസ്ഥാനത്ത് 1260 പേരാണ് പിടിയിലായത്.ഇതില്‍ ഗുണ്ടകളും സാമൂഹിക വിരുദ്ധരും ഉള്‍പ്പെടുന്നുണ്ട്.

പോലീസ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഗുണ്ടാ വേട്ട ശക്തമാക്കാന്‍ മുഖ്യമന്ത്രിയാണ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

നടപടി തുടങ്ങി
അന്യ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുന്ന ഗുണ്ടകളെ പിടികൂടാനുള്ള നടപടികളും പോലീസ് സ്വീകരിച്ച് തുടങ്ങി.

ഗുണ്ടകള്‍
ഗുണ്ടകള്‍ക്കെതിരെ നടപടികളെടുക്കുന്നതിന് ജില്ലകളില്‍ നിന്നായി സ്‌പെഷ്യല്‍ ടീമുകളെ പ്രത്യേകം നിയോഗിച്ചിരിക്കുകയാണ്.












Click it and Unblock the Notifications