കഞ്ചാവുമായി ഉദുമ സ്വദേശി അറസ്റ്റില്‍; സ്കൂട്ടര്‍ കസ്റ്റഡിയില്‍
കാസര്‍കോട്: കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. ഉദുമ നാലാംവാതുക്കലില്‍ താമസക്കാരനായ മുനവ്വര്‍ കാസിം എന്ന മുന്ന (23)യെയാണ് കാസര്‍കോട് സിഐ അബ്ദുര്‍ റഹീമിന്റെ നിര്‍ദേശപ്രകാരം എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് അടുക്കത്ത്ബയലില്‍ വെച്ചാണ് യുവാവിനെ പോലീസ് കഞ്ചാവുമായി പിടികൂടിയത്. സ്കൂട്ടറിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 1.100 കിലോ ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. യുവാവിന്റെ കെഎല്‍ 60 എന്‍ 3041 നമ്പര്‍ യമഹ റേ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ കാസര്‍കോട് ഗവ. കോളജിലെ രണ്ടു പേരെ കഞ്ചാവുമായി പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ സംഘത്തില്‍ നിന്നും ഓടിരക്ഷപ്പെട്ട പ്രതിയാണ് മുനവ്വറെന്ന് പോലീസ് പറഞ്ഞു.
മുനവ്വറിന്റെ ഫോണില്‍ നിന്നും ലഭിച്ച നമ്പറില്‍ ആവശ്യക്കാരെ അതിവിദഗ്ദ്ധമായി വിളിച്ചുവരുത്തി അവരെയും പോലീസ് അറസ്റ്റു ചെയ്തു. നെല്ലിക്കുന്നിലെ അഷ്റഫ് (47), ബേക്കലിലെ ആഷിഖ് (19) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മംഗളൂരുവില്‍ നിന്നും കഞ്ചാവെത്തിച്ച് വില്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് മുനവ്വറെന്ന് പോലീസ് പറഞ്ഞു. നിരവധി പേര്‍ക്കാണ് ദിനംപ്രതി മുനവ്വര്‍ കഞ്ചാവെത്തിച്ചുനല്കിയിരുന്നത്. പ്രതിയെ പിടികൂടിയ പോലീസ് സംഘത്തില്‍ എസ്ഐ ഗംഗാധരന്, സിപിഒമാരായ സുരേഷ്, ചെറിയാന് എന്നിവരും ഉണ്ടായിരുന്നു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications