ജാറത്തിന്റെ പിരിവിനോടൊപ്പം കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പന, പ്രതി പിടിയില്‍
മലപ്പുറം: അങ്ങാടിപ്പുറം - പരിയാപുരം ഭാഗങ്ങളില്‍ ജാറത്തിന്റെ പേരിവിനോടൊപ്പം കഞ്ചാവ് വിതരണം ചെയ്യുന്ന പ്രതിയെ പെരിന്തല്‍മണ്ണ റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്പക്ടും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പരിയാപുരം പെരുമ്പന്‍ അബ്ദു (58)വിനെയാണ് വാഹന പരിശോധനക്കിടയില്‍ പിടിയിലായത്. അങ്ങാടിപ്പുറം, പരിയാപുരം ഭാഗങ്ങളിലെ വീടുകളില്‍ മണ്ണാര്‍ക്കാടുള്ള ഒരു ജാറത്തിന്റെ പേരില്‍ പിരിവ് നടത്തുന്നതോടൊപ്പം ചെറുപ്പക്കാര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും കഞ്ചാവു വില്‍പ്പന നടത്തുകയാണ് ഇയാളുടെ പതിവ് ജോലി.
സിനിമയിലെ സ്ത്രീ മുന്നേറ്റത്തിന് പിന്തുണ.. സ്ത്രീകൾക്ക് 1267 കോടി, സുരക്ഷയ്ക്ക് 50 കോടി, ഇത് ചരിത്രം
അങ്ങാടിപ്പുറം ഭാഗത്തെ ഒരു യത്തീംഖാനയിലെ വിദ്യാര്‍ത്തികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ആരധനാലയത്തിന്റെ പിരിവ് കാരെനെന്ന വ്യാജേന നാട്ടുകാര്‍ക്ക് സംശയമില്ലാതെയാണ് ഇയാള്‍ കഞ്ചാവ്് വില്‍പ്പനടത്തിയിരുന്നത്. ഇയാളില്‍ നിന്ന് 25 പേക്കറ്റ് കഞ്ചാവും ഇതിനായി ഉപയോഗിച്ചിരുന്ന ഹീറോ സ്‌കൂട്ടറും പിടിച്ചെടുത്തു.

അറസ്റ്റിലായ പ്രതി പരിയാപുരം പെരുമ്പന്‍ അബ്ദു (58).
കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്റ്‌ചെയ്തു.സംഘത്തില്‍ അസി: എക്‌സൈസ് ഇന്‍സ്പക്ടര്‍ ഗ്രേഡ് ടി.മൊയുതു, പ്രിവന്റീവ്വ് ഓഫീസര്‍ കുഞ്ഞാലന്‍കുട്ടി, സിവില്‍ ഓഫീസര്‍മാരായ കെ.എം ശിവപ്രകാശ്, ഡി.ഷിബു, മധുസൂധനന്‍പി, കെ.കെ.ഗോപിനാഥന്‍, പ്രത്യുഷ് പി എച്ച്, ബിനേഷ് കെ.പി., റിഷാദലി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇന്ദു ദാസ്, സിന്ധു കെ. എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications