കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഡിജിറ്റല്‍ ഇന്ത്യ'; ഇങ്ങ് കേരളത്തില്‍ കഞ്ചാവ് വില്പനയും ഡിജിറ്റലായി

വാട്‌സ് ആപ്പ് വഴി കഞ്ചാവ് വില്‍പന നടത്തുന്ന മുവര്‍ സംഘം അറസ്റ്റിലായി. ചങ്ങനാശേരി സ്വദേശികളായ ഇവരുടെ ഇടപാടുകാരധികവും വിദ്യാര്‍ത്ഥികളാണ്.

  • By Jince K Benny
Google Oneindia Malayalam News

ചങ്ങനാശേരി: ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് രാജ്യം അതിവേഗം അടുക്കുകയാണ്. ഡിജിറ്റല്‍ മണിയും സ്മാര്‍ട്ട് കാര്‍ഡും സ്മാര്‍ട്ട് ഫോണും ഇടപാടുകള്‍ വളരെ എളുപ്പമാക്കിയിരിക്കുകയാണ്. എല്ലാം ഡിജിറ്റല്‍ ആക്കണമെന്ന് പറഞ്ഞതോടെ കഞ്ചാവ് വില്‍പനയും ഡിജിറ്റലാക്കിയിരിക്കുകയാണ് ഒരു സംഘം യുവാക്കള്‍.

കഞ്ചാവ് വില്‍ക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ തന്നെ ഉപാധിയാക്കിയിരക്കുകയാണിവര്‍. സൗഹൃദ കൂട്ടങ്ങള്‍ക്കുള്ള ഇടമായ വാട്‌സ് ആപ്പാണ് ഇവര്‍ കഞ്ചാവ് കച്ചവടത്തിനായി ഉപയോഗിച്ചിരുന്നത്. ചങ്ങനാശേരി പോലീസാണ് ഈ മൂന്നംഗസംഘത്തെ അറസ്റ്റ് ചെയ്തത്.

വാട്‌സ് ആപ്പ് വഴി

വാട്‌സ് ആപ്പിലൂടെ ആവശ്യക്കാരെ കണ്ടത്തിയാണ് ഇവര്‍ ഇടപാട് നടത്തിയിരുന്നത്. ഫേസ്ബുക്ക് പോലെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നിരീക്ഷിക്കാന്‍ കവിയില്ല എന്നുള്ളത് ഇവര്‍ക്ക് ഗുണമായി. ഗ്രൂപ്പ് വഴിയ ഇടപാടുകാരെ കണ്ടെത്തുന്നതിലൂടെ കണ്ടെത്തുന്നതിലൂടെ ഇടപാടുകള്‍ സുരക്ഷിതമായി മുന്നോട്ടു കണ്ടുപോകുകയായിരുന്നു.

വലയിലായി

ഇടപാടുകാരെ കണ്ടെത്തുന്നത് സുരക്ഷിതമാണെങ്കിലും കഞ്ചാവ് നേരിട്ടാണ് എത്തിച്ചുകൊടുത്തിരുന്നത്. ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി സ്വദേശികളായ ആര്‍വി വിഷ്ണു(22), രാജ്കുമാര്‍(24), പിഎം അനൂപ്(24) എന്നിവരാണ് അറസ്റ്റിലായത്.

കച്ചവടം നാല് ജില്ലകളില്‍

വാട്‌സ് ആപ്പ് വഴിയുള്ള കച്ചവടമായതിനാല്‍ ജില്ലയ്ക്കപ്പുറത്തേക്കും ഇവര്‍ കച്ചവടം വ്യാപിപ്പിച്ചിരുന്നു. കോട്ടയം ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഇവര്‍ വില്‍പന നടത്തിയിരുന്നത്.

സ്വന്തം കൃഷി

ചങ്ങനാശേരിക്കാരാണെങ്കിലും വിവിധ ജില്ലകളില്‍ താമസിക്കുന്ന ഇവര്‍ക്ക് ധാരളം ഇടപാടുകാരുണ്ട്. സംഘത്തിലെ വിഷ്ണുവിന് സ്വന്തമായി കഞ്ചാവ് കൃഷിയുമുണ്ട്.

ഗുണ്ടാ സംഘം

ഇവര്‍ മുന്ന് പേരും കഞ്ചാവ് വില്‍പന ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. വിഷ്ണു അടിപിടി കേസിലും പ്രതിയാണ്. ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ ഗ്രൂപ്പിന്റെ തലവനാണ് പിടിയിലായ വിഷ്ണു.

കച്ചവടം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍

ഇവരുടെ പ്രധാന ഇടപാടുകാര്‍ വിദ്യാര്‍ത്ഥികളാണ്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇടപാട്. വാട്‌സ് ആപ്പ് വഴിയായരുന്നു ഇടപാടുകള്‍ എന്നതിനാല്‍ പുറത്തിറിയില്ല എന്നതും വിദ്യര്‍ത്ഥികള്‍ക്ക് ധൈര്യം പകര്‍ന്നു.

രഹസ്യം വിവരം

നാല് ജില്ലകളിലും വിദ്യാര്‍ത്ഥികള്‍ക്കടയില്‍ കഞ്ചാവിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായി രഹസ്യ വിവരം ലഭിച്ചരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളേക്കുറിച്ചുള്ള വിവരം ലഭിച്ചത്.

അഞ്ച് മാസത്തെ പ്രയത്‌നം

രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് വകുപ്പ് അന്വേഷണം ആരംഭിച്ചു. അഞ്ച് മാസം നീണ്ടുനിന്ന അന്വേഷണത്തിനും പരിശ്രമത്തിനും ഒടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കഞ്ചാവും പിടിച്ചെടുത്തു

കഞ്ചാവ് ചെറുകിട കച്ചവടത്തിനായി പാക്കറ്റിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. 120 പാക്കറ്റ് കഞ്ചാവാണ് എക്‌സൈസ് ഇവരുടെ കൈയില്‍ നിന്നും പിടച്ചെടുത്തത്.

ഏഴ് കേസുകള്‍

ചങ്ങനാശേരി മേഖലയില്‍ കഞ്ചാവിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന കാഴ്ചയാണ് കാണുന്നത്. 15 ദിവസത്തിനുള്ളില്‍ ഏഴ് കേസുകളാണ് ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഓഫീസില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്.

English summary
Changanaserry native three were arrested for selling ganja through Whatsapp. Students are their main customers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X