കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താനൂരില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍; അപായസൂചന കാണിച്ച് ട്രെയിന്‍ നിര്‍ത്തി ജനങ്ങള്‍

Google Oneindia Malayalam News

താനൂര്‍: കോഴിക്കോട്-ഷൊര്‍ണൂര്‍ പാതയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍. ജനങ്ങളുടെ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ ദുരന്തം. പരപ്പനങ്ങാടി-താനൂര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ ചിറക്കല്‍ ഭാഗത്താണ് വിള്ളല്‍. കോയമ്പത്തൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ കടന്നുവരുന്നതിന് തൊട്ടുമുമ്പാണ് രാവിലെ പാളത്തില്‍ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്.

Tanu

കണ്ണൂരില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ കടന്നു പോകുമ്പോള്‍ ജനങ്ങള്‍ ഷര്‍ട്ട് അഴിച്ചു വീശി അപായ സൂചന നല്‍കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയപ്പോഴേക്കും വിള്ളലുള്ള ഭാഗം രണ്ടു ബോഗികള്‍ കടന്നു. തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിട്ടു. ഭൂരിഭാഗം യാത്രക്കാരും ഇറങ്ങി ചിറക്കലിലേക്കും താനൂരിലേക്കും നടന്നുപോയി ബസ്സില്‍ യാത്ര തുടര്‍ന്നു. പാലക്കാട്ടേക്കും കോയമ്പത്തൂരിലേക്കുമുള്ള യാത്രക്കാര്‍ ട്രെയിനില്‍ തന്നെ ഇരുന്നു.

tanur

ചിത്രങ്ങള്‍- ഷെഫീഖ് പരപ്പില്‍

എന്താണ് വിള്ളലുണ്ടാകാനുള്ള കാരണം എന്ന് വ്യക്തമല്ല. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവഴി എത്തേണ്ട മറ്റു ട്രെയിനുകള്‍ തൊട്ടടുത്ത റെയില്‍വേ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. പാളത്തിലെ വിള്ളല്‍ പരിഹരിച്ച ശേഷമായിരിക്കും ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിക്കുക. അതേസമയം, കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകളെ ബാധിക്കില്ല.

അന്ത്യശാസനവുമായി ഇറാന്‍!! ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിക്കാന്‍ നീക്കം... കളി അമേരിക്കക്ക് വേണ്ടിഅന്ത്യശാസനവുമായി ഇറാന്‍!! ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിക്കാന്‍ നീക്കം... കളി അമേരിക്കക്ക് വേണ്ടി

English summary
Gap in Rail Track in Tanur; Train service stopped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X