3000 കോടിയുടെ പ്രതിമ; മൂക്കിന് താഴെ ഉയരുന്നത് മാലിന്യങ്ങളുടെ കുത്തബ് മിനാര്‍, ഉയരം 65 മീറ്റര്‍
3000 കോടി രൂപ മുടക്കി ഗുജറാത്തിലെ നര്‍മ്മദ ജില്ലയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായി നിര്‍മ്മിച്ച സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയില്‍ ഇങ്ങ് രാജ്യതലസ്ഥാനത്ത് ഉയരുന്നത് മാലിന്യങ്ങളുടെ മറ്റൊരു കുത്തബ് മിനാറാണ്.
ഗാസിപ്പൂരില്‍ ഉയരുന്ന മാലിന്യ മലയെ കുത്തബ് മിനാറിനോട് ഉപമിച്ചത് സുപ്രീംകോടതിയാണ്. കുത്തബ് മിനാറിന്റെ ഉയരം 73 മീറ്റര്‍ ആണെങ്കില്‍ ഗാസിപ്പൂരിലെ ഏറ്റവും വലിയ മാലിന്യ കുമ്പാരത്തിന്റെ ഉയരും 65 മീറ്ററാണ്. 8 മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ മാലിന്യ മല ഉയരത്തിന്റെ കാര്യത്തില്‍ കുത്തബ് മിനാറിനെ കടത്തിവെട്ടും.
സിപിഎമ്മുമായി അകലംപാലിക്കണമെന്ന് ഡിവൈഎഫ്‌ഐക്ക് മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശം
ഓരോ ദിവസവും ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ടണ്‍ മാലിന്യങ്ങളാണ് ഭാല്‍വ, ഗാസിപ്പൂര്‍, ഓഖ്‌ല തുടങ്ങിയ പ്രദേശങ്ങളില്‍ നിക്ഷേപിക്കുന്നത്. ഏറ്റഴും അപടകരമായ സ്ഥിതി ഗാസിപ്പൂരിലാണ്. ഇവിടം മാലിന്യം കൊണ്ട് നിറഞ്ഞൊഴുകുകയാണ്. ഇനിയും ഇവിടെ നിക്ഷേപം സാധ്യമാല്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.
രാജ്യതലസ്ഥാനത്ത് മാലിന്യങ്ങള്‍ ഇങ്ങനെ കൂമ്പാരമാവുന്നതിന് പ്രതിവിധി കാണാതെയാണ് മൂവായിരത്തിലേറെ കോടി രൂപ പ്രതിമ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ചിലവഴിച്ചത്. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ രാജ്യത്തിന്റെ അഭിമാനമാകുമെന്നാണ് സര്‍ക്കാറിന്റെ മൂക്കിന് താഴെയാണ് ലോകത്തിന് മുന്നില്‍ തന്നെ രാജ്യത്തിന് തന്നെ അപമാനമാവുന്ന മാലിന്യ മല ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.