കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിയാത്തുമ്പാറ വിനോദ സഞ്ചാരകേന്ദ്രം മാലിന്യ വിമുക്തമാക്കി

Google Oneindia Malayalam News

കോഴിക്കോട്: കരിയാത്തുമ്പാറ വിനോദ സഞ്ചാരകേന്ദ്രം മാലിന്യമുക്തമാക്കി. അമീൻ റസ്ക്യു ടീം കൂരാച്ചുണ്ടും സെന്റ്‌ തോമസ്‌ ഹൈസ്കൂൾ കൂരാച്ചുണ്ട്‌ എസ് പി സി ടീമും ജനമൈത്രീ പോലീസും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അവധി ദിവസങ്ങളിൽ അയൽ ജില്ലകളിൽ നിന്നുപോലും നിരവധി പേരാണു വിനോദത്തിനു വേണ്ടി കരിയാത്തുമ്പാറ സന്ദർശ്ശിക്കുന്നത്‌. ഭക്ഷണം കഴിച്ച അവശിഷ്ടങ്ങളും പ്ലാസ്റ്റിക്‌ ബോട്ടിലുകളും മറ്റ്‌ കുട്ടികളുടെ നാപ്കിനുകളും പുൽമൈതാനിയിൽ തന്നെ വലിച്ചെറിഞ്ഞാണു വിനോദ സഞ്ചാരികൾ തിരികെ പോകുന്നത്‌.

ഇത്‌ പരിഹരിക്കുവാനായി ധീരജ് & ധന്യ ദംബതികൾ ‌ (താമരശേരി) സമ്മാനിച്ച 6 വേസ്റ്റ്‌ ബിന്നുകൾ മേഖലയിൽ സ്താപിച്ചു. കൂരാച്ചുണ്ട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ പോളി കാരക്കട, വൈസ്‌ പ്രസിഡന്റ്‌ ശ്രീമതി റസീന യൂസുഫ്‌, വികസനകാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമ്മാൻ ശ്രീ ഓകെ അമ്മദ്‌, വാർഡ്‌ മെംബർമ്മാരായ അരുൺ ജോസ്‌, ശ്രീമതി ഡാർളി പുല്ലങ്കുന്നേൽ, ജെസ്സി ജോസഫ്‌, വിജയൻ കെ എന്നിവർ സംസാരിച്ചു.

clen

ജനമൈത്രീ പോലീസ്‌ ഓഫീസേഴ്സായ സുനിൽ, വിനോദ്‌, രാജേഷ്‌, അമീൻ റസ്ക്യു ചെയർമ്മാൻ ബഷീർ വി എം എന്നിവർ സംബന്ധിച്ചു. ശ്രീ പോളി കാരക്കട ഉൽഘാടനം ചെയ്ത പരിപാടിയിൽ ബിജു കക്കയം സ്വാഗതവും ബഷീർ കൊല്ലിയിൽ നന്ദിയും പറഞ്ഞു. പ്രദേശത്ത്‌ നിന്നും കളക്റ്റ്‌ ചെയ്ത 18 ബാഗ്‌ മാലിന്യങ്ങൾ പഞ്ചായത്ത്‌ ഗോഡൗണിൽ എത്തിച്ചു.

English summary
Garbage was removed from the Kariyathumpara tourist center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X