കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബോള,വസൂരി വൈറസുകളുടെ ലൈവ് സാമ്പിളുകള്‍ സൂക്ഷിക്കുന്ന ഗവേഷണ കേന്ദ്രത്തിൽ വാതക സ്ഫോടനം

Google Oneindia Malayalam News

റഷ്യ: സൈബീരിയയിലെ എബോള, വസൂരി തുടങ്ങിയ വൈറസുകളുടെ ലൈവ് സാമ്പിളുകൾ സൂക്ഷിക്കുന്ന ഗവേഷണ കേന്ദ്രത്തിൽ വാതക സ്ഫോടനം. ചൊവ്വാഴ്ച നടന്ന സ്ഫോടനത്തില്‍ സെന്‍ററിലെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് കേടുപാടുകൾ സംഭവിച്ചതായി റഷ്യൻ അധികൃതർ അറിയിച്ചു. അതേസമയം വൈറസുകള്‍ പുറത്തുവന്നിട്ടില്ലെന്നും ബയോമെഡിക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ebolanews-

വെക്ടർ എന്നറിയപ്പെടുന്ന സ്റ്റേറ്റ് റിസർച്ച് സെന്റർ ഓഫ് വൈറോളജി ആൻഡ് ബയോടെക്നോളജി സെന്‍ററില്‍ തിങ്കളാഴ്ചയാണ് സ്‌ഫോടനം ഉണ്ടായത്. മംഗോളിയൻ അതിർത്തിയിൽ നിന്ന് 600 മൈൽ അകലെയുള്ള നോവോസിബിർസ്ക് നഗരത്തിനടുത്തുള്ള ഒറ്റപ്പെട്ട സൈബീരിയൻ പട്ടണമായ കോട്‌സോവോയിലാണ് ആറ് നിലകളോട് കൂടിയ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ അഞ്ചാം നിലയിൽ സ്ഥിതി ചെയ്യുന്ന സാനിറ്ററി ഇൻസ്പെക്ഷൻ റൂമിൽ അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളികൾ ഉപയോഗിച്ച ഗ്യാസ് കാനിസ്റ്ററാണ് സ്ഫോടനത്തിന് കാരണമായത്.

സ്‌ഫോടനത്തില്‍ തൊഴിലാളികളില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി റഷ്യന്‍ സര്‍ക്കാരിന്‍റെ ന്യൂസ് ഏജന്‍സിയായ ടിഎഎസ്എസ് ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. പക്ഷിപ്പനി, എബോള, പ്ലേഗ് തുടങ്ങി അതിമാരക രോഗങ്ങളുടെ വൈറസുകളെ ഇവിടെ വിവിധ ഗവേഷണങ്ങള്‍ക്കായി സൂക്ഷിച്ചിട്ടുണ്ട്. ഇവ സ്ഫോടനത്തില്‍ പുറത്തുവന്നിട്ടുണ്ടോയെന്നുള്ള അഭ്യൂഹങ്ങള്‍ ഉണ്ട്. എന്നാല്‍ സ്ഫോടന സമയത്ത് ബയോളജിക്കല്‍ ഏജന്‍റുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും ഇവയെല്ലാം മറ്റൊരിടത്തേക്ക് സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ശീതയുദ്ധകാലത്ത് രോഗാണുക്കളെ ഉപയോഗിച്ച് ജൈവായുധങ്ങൾ നിർമ്മിക്കാൻ 1974 ൽ സോവിയറ്റ് ഭരണകൂടമാണ് വെക്ടർ സ്ഥാപിച്ചത്. ഇന്ന് എബോള, തുലാരീമിയ, പന്നിപ്പനി തുടങ്ങിയ ഏറ്റവും മാരകമായ പകർച്ചവ്യാധികളുടെ ചികിത്സയെ കുറിച്ച് ഗവേഷണം നടത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ വൈറോളജി ഗവേഷണ കേന്ദ്രങ്ങളിലൊന്നാണിത്. വസൂരി വൈറസിന്റെ ലൈവ് സാമ്പിളുകൾ സൂക്ഷിക്കുന്ന ലോകത്തിലെ രണ്ട് സെന്‍ററുകളില്‍ ഒന്നാണ് വെക്റ്റർ.

മോദിയെ വിടാതെ വിമര്‍ശിച്ച് പ്രിയങ്ക!! വിദേശ പരിപാടികള്‍ ഇന്ത്യയില്‍ നിക്ഷേപകരെ എത്തിക്കില്ലമോദിയെ വിടാതെ വിമര്‍ശിച്ച് പ്രിയങ്ക!! വിദേശ പരിപാടികള്‍ ഇന്ത്യയില്‍ നിക്ഷേപകരെ എത്തിക്കില്ല

ബിജെപിക്കും വിമതര്‍ക്കും തിരിച്ചടി!! ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി

English summary
Gas explossion at VECTOR centre in Russia that keeps live ebola, small pocks virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X