കെഎംഎംഎല്‍ വാതക ചോര്‍ച്ച അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേയ്ക്ക്
കൊല്ലം: കെഎംഎംഎല്ലില്‍ വാതക ചോര്‍ച്ച ഉണ്ടായ സംഭവത്തില്‍ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ക്‌ളോറിനേറ്ററില്‍ ഉപയോഗിച്ച പെട്രോളിയം കോക്കിന്റെ നിലവാരമില്ലായ്മയാണ് വിഷവാതകം ചോരുന്നതിന് ഇടയാക്കിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
വിഷവാതക ചോര്‍ച്ച കെഎംഎംഎല്ലില്‍ നിന്നാണ് ഉണ്ടായതെങ്കില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാകുമെന്ന നിലയിലാണ് അന്വേഷണ സംഘം നീങ്ങുന്നതെന്നാണ് അറിയുന്നത്.

40 ശതമാനം പെട്രോളിയം കോക്ക് ക്‌ളോറിനേറ്ററില്‍ കത്തിച്ചാണ് പ്ളാന്റിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. ഈ പെട്രോളിയം കോക്കിലെ സള്‍ഫറിന്റെ അളവ് അനുവദീയമായതിലും കൂടിയോ എന്നാണ് അന്വേഷണ സംഘം പരിശോധിയ്ക്കുന്നത്. അങ്ങനെ കൂടിയാല്‍ വിഷവാതകത്തിനുള്ള സാധ്യത കൂടുതലാണ്.
വിഷവാതകത്തിന് കാരണമാകുന്ന തരത്തില്‍ പെട്രോളിയം കോക്ക് ഉപയോഗിച്ചെങ്കില്‍ അത് ഗൂഡാലോചനയാണ് എന്ന് അന്വേഷണ സംഘത്തിന് പരിശോധിയ്‌ക്കേണ്ടി വരും. ഇതുവരെ ഉപയോഗിയ്്ക്കാതിരുന്ന പുതിയ പഌന്റായ 202 പ്രവര്‍ത്തിപ്പിച്ചെന്നും വാല്‍വ് ഊരിത്തെറിച്ചെന്നും വ്യക്തമായിട്ടുണ്ട്. കെഎംഎംഎല്ലിന്റെ ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.


Click it and Unblock the Notifications