വടകരയില്‍ ഗ്യാസ് ടാങ്കര്‍ അപകടം; വന്‍ ദുരന്തം ഒഴിവായി
കോഴിക്കോട്: വടകരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു. ദേശീയപാത 17 ലാണ് അപകടമുണ്ടായത്. ടാങ്കര്‍ ലോറി ഇടിച്ച് ഒരു കാറും മിനി ലോറിയും തകര്‍ന്നു.

ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. എതിരെ വന്ന മിനി ലോറിയും കാറും ടാങ്കറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപതിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
അപകട മേഖലയില്‍ നിന്നും കുടുംബങ്ങളെ ഒഴിപ്പിച്ചു. ടാങ്കറില്‍ നിന്നും വാതകം മാറ്റാനുള്ള ശ്രമങ്ങല്‍ നടന്നു കൊണ്ടിരിക്കുകയാണ്. ടാങ്കറില്‍ നിന്നും വാതക ചോര്‍ച്ച ഉണ്ടാകാത്തത് കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.












Click it and Unblock the Notifications