കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് ഗ്യാസ് ടാങ്കറും കാറും കൂട്ടിയിടിച്ചു,ആറ് മരണം

  • By Sruthi K M
Google Oneindia Malayalam News

കൊല്ലം: പുതുവര്‍ഷ ദിനത്തില്‍ കാലനായി വന്ന ഗ്യാസ് ടാങ്കര്‍ ലോറി ആറ് വിദ്യാര്‍ത്ഥികളുടെ ജീവനെടുത്തു. കൊല്ലത്ത് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ രണ്ടരയോടെ കൊല്ലം ചാത്തന്നൂര്‍ ശീമാട്ടി ജംക്ഷനു സമീപമാണ് അപകടം. പാരിപ്പള്ളി ഐഒസി ടാങ്കര്‍ ലോറിയുടെ നടുക്കുന്ന ഓര്‍മ്മകള്‍ നിലനില്‍ക്കെയാണ് വീണ്ടും ദുരന്തം.

പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് വീണ്ടും കൊല കൊല്ലിയായി വന്നത്. കൊല്ലം ടി.കെ.എം എഞ്ചിനിയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. കൊല്ലം സ്വദേശി നിക്‌സന്‍ എബി മാത്യു, കിളികൊല്ലൂര്‍ സ്വദേശി അജു പ്രകാശ്, കരിക്കോട് സ്വദേശി സയ്യദ് ഇന്‍സമാം തങ്ങള്‍,കോതമംഗലം സ്വദേശി അരുണ്‍ കെ.സാബു,കോഴഞ്ചേരി സ്വദേശി സിജോ ജോര്‍ജ് ജോണ്‍കടയ്ക്കല്‍ ആനപ്പാറ സ്വദേശി അതുല്‍ഷാ എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

accident

വിദ്യാര്‍ത്ഥികള്‍ ന്യൂയര്‍ ആഘോഷങ്ങളൊക്കെ കഴിഞ്ഞ് മടങ്ങവെ രണ്ടരയോടെയാണ് നാടിനെ നടുക്കുന്ന അപകടം ഉണ്ടായിരിക്കുന്നത്. സംഭവ സ്ഥലത്തു വച്ചു തന്നെ ആറു പേരും മരിച്ചു. മറ്റൊരു വാഹനത്തെ മറി കടക്കുമ്പോഴാണ് അപകടം ഉണ്ടായതെന്ന് പോലീസ് പറയുന്നു.

പോലീസും ഫയര്‍ഫോസും സംഭവ സ്ഥലത്തെത്തി കാര്‍ പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഹൈവേകളില്‍ വേഗപരിധി കുറയ്ക്കാന്‍ നടപടിയെടുക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും മിക്ക അപകടങ്ങളും സംഭവിക്കുന്നത് ഹൈവേകളില്‍ തന്നെയാണ്.

English summary
gas tanker hit car in kollam,six students dead by this vehicle accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X