കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ വീണ്ടും പാചകവാതക സിലിണ്ടറിന് തീപിടിച്ചു

  • By Aswathi
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ കല്യാശേരിയില്‍ പാചക വാതക ടാങ്കറിന് തീപിടിച്ചു. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് വലിയൊരു ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ നാലുമണിയോടെ ദേശീയപാതയിലെ കല്യാശേരി സഹകരണ ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം.

മംഗാലുരത്തുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പിരിക്കേറ്റ ഡ്രൈവറെയും സഹായിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

gas cylinder blast

സിലിണ്ടര്‍ പൂര്‍ണമായും പൊട്ടിത്തെറിക്കാത്തത് വലിയൊരു അപകടം ഒഴിവാക്കി. ചാലയിലുണ്ടായ അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ പ്രദേശത്ത് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമീപ പ്രദേശത്തെ ആളുകളെയെല്ലാം മാറ്റിപാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

മംഗാലപുരം കോഴിക്കോട് ഐഒസി എന്നിവിടങ്ങളില്‍ നിന്ന് വിദഗ്ദര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇപ്പോള്‍ തീപ്പിടിത്തമുണ്ടായത് ലീക്കുണ്ടായ അറയില്‍ മാത്രമാണ്. എന്നാല്‍ ഇത് മറ്റ് അറകളില്‍ വ്യാപിച്ച് വലിയ അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അഗ്നിശമന സേന വെള്ളം ചീറ്റി ടാങ്കറിന്റെ സിലിണ്ടര്‍ തണുപ്പിക്കാനുള്ള ശ്രമത്തിലാണ്.

അപകടത്തെ തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്നും കല്യാണ്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ജനവാസകേന്ദ്രമായ ഇവിടത്തെ വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുകയും മൊബൈല്‍ ടവറുകള്‍ ഓഫ് ചെയ്‌തെന്നുമാണ് വിവരം.

ഓയില്‍ കമ്പനിയിലെ പ്രതിനിധികളെ സ്ഥലത്തെത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സംഭവത്തെ കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
Gas tanker lorry explosion in Kannur, two injured.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X