കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമ്പാടും ചോലയില്‍ കാഴ്ച്ചയുടെ വിരുന്നൊരുക്കി കാട്ടുപോത്തിന്‍ കൂട്ടം

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: കാട്ടിലെ മിടുക്കന്‍മാര്‍ ക്യാമറയുടെ കണ്ണിലുടക്കിയപ്പോള്‍ കാടിന്റെ തലയെടുപ്പുമായി കാട്ടുപോത്തിന്‍കൂട്ടം. ദേശീയോദ്യാനത്തില്‍ കാടിന്റെ തലയെടുപ്പുമായി റോഡിനോടു ചേര്‍ന്നുള്ള കാടിനുള്ളില്‍ വിലസിയ കാട്ടുപോത്തിന്‍ കൂട്ടം കാഴ്ചക്കാര്‍ക്ക് രസകരമായ ദൃശ്യങ്ങള്‍ സമ്മാനിച്ചു. മൂന്നാര്‍ നിന്നും കോവിലൂരിലേയ്ക്ക് പോകുന്ന വഴിയില്‍ പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിനു സമീപത്തുള്ള കാട്ടിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ രസകരമായ കാഴ്ച്ചകള്‍ സമ്മാനിച്ച് കാട്ടുപോത്തുകള്‍ റോഡരികില്‍ തേറ്റി തേടിയെത്തിയത്.. പന്ത്രണ്ടോളം കാട്ടുപോത്തുകളും ഒരു കുട്ടിയുമാണ്.

കാടിനുമാത്രം അവകാശപ്പെട്ട സൗന്ദര്യത്തെ ക്യാമറക്കു പകരാന്‍ നിന്നുകൊടുത്തതും. വാഹനങ്ങളില്‍ അതു വഴി കടന്നു പോയവര്‍ക്കും കാട്ടുപോത്തുകള്‍ രസകരമായ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കി. പാമ്പാടുംചോലയിലെ വന മേഖലയില്‍ കാട്ടുപോത്തുകളെ സാധാരണയായി കാണാമെങ്കിലും കുട്ടിയെ അത്ര പെട്ടെന്ന് കാണാനാകുമായിരുന്നില്ല. കൂട്ടത്തിലുണ്ടായിരുന്ന പോത്തിന്‍കുട്ടിയുടെ ഓട്ടവും ചാട്ടവുമെല്ലാം രസം പകരുന്നതായിരുന്നു. റോഡില്‍ നിന്നും താഴ്ചയുള്ള ഭാഗത്തായിരുന്നതിനാല്‍ കാട്ടുപോത്തുകളെ ക്യാമറകളില്‍ ഒപ്പിയെടുക്കാനുമായി. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമായ പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിലാണ് കൂടുതലായി കാട്ടുപോത്തുകള്‍ ഉള്ളത്.

news

കാട്ടാനയെപ്പോലെ വാഹനങ്ങളെയും ആള്‍ക്കാരെയും കാട്ടുപോത്ത് ആക്രമിക്കുന്നത് പതിവല്ലെങ്കിലും സാധാരണക്കാര്‍ക്ക് കാട്ടുപോത്തുകള്‍ ഇപ്പോഴും ഭയമുണര്‍ത്തുന്ന ഒരു ജീവിയാണ്. കാടുകള്‍ മനുഷ്യസാന്നിധ്യത്താല്‍ സജീവമായതോടെ കാട്ടുപോത്തുകള്‍ക്കും കാട് സ്വന്തമല്ലാതായി. കാടിറങ്ങേണ്ട അപായത്തിലുള്ള കാട്ടുപോത്തുകള്‍ മനുഷ്യവാസ മേഖലകളില്‍ എത്തുവാനാരംഭിച്ചിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് മറയൂരിലെ ഒരു വീട്ടിനുള്ളില്‍ കാട്ടുപോത്ത് അകപ്പെട്ടിരുന്നു. മൂന്നാര്‍ ടൗണിനോടു ചേര്‍ന്നുള്ള മലയിലും കാട്ടുപോത്തുകള്‍ കൂട്ടമായി എത്തിയിരുന്നു. കാടിറങ്ങമ്പോഴും ഉപദ്രവകാരികളല്ലാതെ സ്വയം തീറ്റതീടുന്ന കാട്ടുപോത്തുകളെ കാണാന്‍ നിരവിധി സഞ്ചാരികളാണ് വാഹനങ്ങള്‍ നിര്‍ത്തി ഇവിടെ നിലയുറപ്പിക്കുന്നത്.

English summary
Gaur in Pamabadumchola
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X