വ്യക്തിയെ കൊലപ്പെടുത്തിയാല്‍ ആശയം ഇല്ലാതാവില്ല, ഇത് ഫാസിസ്റ്റ് തന്ത്രമെന്ന് സി നാരായണന്
ശക്തമായ പ്രതിഷേധ നടപടികളുമായി യൂണിയന്
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് പ്രതിഷേധിച്ചു. ഒരു വ്യക്തിയെ ഇല്ലാതാക്കിയാല്‍ ഒരു ആശയത്തെ ഇല്ലാതാക്കുകയെന്നത് ഫാസിസ്റ്റ് തന്ത്രമാണെന്നും ഇതാണ് ഗൗരിയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നും യൂണിയന് സംസ്ഥാന ജനററല്‍ സെക്രട്ടറി സി നാരായണന് വണ്‍ ഇന്ത്യയോടു പറഞ്ഞു.

ഒരു വ്യക്തി കൊല്ലപ്പെട്ടതു കൊണ്ടു മാത്രം ആ വ്യക്തി തുടങ്ങിവച്ച ആശയങ്ങള്‍ ശക്തി പ്രാപിക്കുക മാത്രമേ ചെയ്യൂ. അത് ഫാസിസ്റ്റുകള്‍ക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാത്മാഗാന്ധിയുടെ കൊലപാതകത്തെയും ഇതുമായി ബന്ധപ്പെടുത്തി വായിക്കാവുന്നതാണ്. എന്നാല്‍ ഇതു വിലപ്പോവില്ലെന്ന് ഇന്ത്യ തന്നെ തെളിയിച്ചിട്ടുണ്ടെന്നും നാരായണന് കൂട്ടിച്ചേര്‍ത്തു. ഗൗരി ലങ്കേഷ് കേവലം മാധ്യമപ്രവര്‍ത്തക മാത്രമല്ല, സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്. അവരുടെ കൊലപാതകത്തില്‍ മാധ്യപ്രവര്‍ത്തകര്‍ മാത്രമല്ല, ഇന്ത്യയില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ മുഴുവനും പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2013 മുതല്‍ കര്‍ണാടക ഫാസിസ്റ്റ് സ്വഭാവമുള്ള നടപടികളിലൂടെ കുപ്രസിദ്ധി നേടിയിട്ടുണ്ട്. കര്‍ണാടകയില്‍ ശ്രീരാമസേന പോലുള്ള സംഘടനകളില്‍ കൂടുതല്‍ ഫാസിസ്റ്റ് സ്വഭാവമാണ് കണ്ടുവരുന്നത്. 2015ല്‍ ഡോ കല്‍ബുര്‍ഗി ഇവിടെ കൊല ചെയ്യപ്പെട്ടു, പുരോഗമന സാഹിത്യകാരനായ ഡോ കെ എസ് ഭഗവാനു നേരെ വധഭീഷണിയും ഉയര്‍ന്നു. വധഭീഷണി അവഗണിച്ചാണ് ഭഗവാന് അവിടെ ജീവിക്കുന്നതെന്നും നാരായണന് പറഞ്ഞു.

സംസ്ഥാന വ്യാപകമായി പത്രപ്രവര്‍ത്തക യൂണിയന് ഇന്ന് കരിദിനമായി ആചരിക്കുകയാണ്. മാത്രമല്ല എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികളും പത്രപ്രവര്‍ത്തക യൂണിയന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹ്യ മേഖലയിലെ പല പ്രമുഖരും ഇതില്‍ പങ്കെടുക്കുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പിന്നീട് എന്തു ചെയ്യണമെന്നത് യൂണിയന് വിശദമായി ചര്‍ച്ച ചെയ്ത് പിന്നീട് തീരുമാനിക്കുമെന്നു നാരായണന് വിശദമാക്കി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications