കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യക്തിയെ കൊലപ്പെടുത്തിയാല്‍ ആശയം ഇല്ലാതാവില്ല, ഇത് ഫാസിസ്റ്റ് തന്ത്രമെന്ന് സി നാരായണന്‍

ശക്തമായ പ്രതിഷേധ നടപടികളുമായി യൂണിയന്‍

  • By Sooraj
Google Oneindia Malayalam News

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു. ഒരു വ്യക്തിയെ ഇല്ലാതാക്കിയാല്‍ ഒരു ആശയത്തെ ഇല്ലാതാക്കുകയെന്നത് ഫാസിസ്റ്റ് തന്ത്രമാണെന്നും ഇതാണ് ഗൗരിയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നും യൂണിയന്‍ സംസ്ഥാന ജനററല്‍ സെക്രട്ടറി സി നാരായണന്‍ വണ്‍ ഇന്ത്യയോടു പറഞ്ഞു.

1

ഒരു വ്യക്തി കൊല്ലപ്പെട്ടതു കൊണ്ടു മാത്രം ആ വ്യക്തി തുടങ്ങിവച്ച ആശയങ്ങള്‍ ശക്തി പ്രാപിക്കുക മാത്രമേ ചെയ്യൂ. അത് ഫാസിസ്റ്റുകള്‍ക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാത്മാഗാന്ധിയുടെ കൊലപാതകത്തെയും ഇതുമായി ബന്ധപ്പെടുത്തി വായിക്കാവുന്നതാണ്. എന്നാല്‍ ഇതു വിലപ്പോവില്ലെന്ന് ഇന്ത്യ തന്നെ തെളിയിച്ചിട്ടുണ്ടെന്നും നാരായണന്‍ കൂട്ടിച്ചേര്‍ത്തു. ഗൗരി ലങ്കേഷ് കേവലം മാധ്യമപ്രവര്‍ത്തക മാത്രമല്ല, സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്. അവരുടെ കൊലപാതകത്തില്‍ മാധ്യപ്രവര്‍ത്തകര്‍ മാത്രമല്ല, ഇന്ത്യയില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ മുഴുവനും പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2

2013 മുതല്‍ കര്‍ണാടക ഫാസിസ്റ്റ് സ്വഭാവമുള്ള നടപടികളിലൂടെ കുപ്രസിദ്ധി നേടിയിട്ടുണ്ട്. കര്‍ണാടകയില്‍ ശ്രീരാമസേന പോലുള്ള സംഘടനകളില്‍ കൂടുതല്‍ ഫാസിസ്റ്റ് സ്വഭാവമാണ് കണ്ടുവരുന്നത്. 2015ല്‍ ഡോ കല്‍ബുര്‍ഗി ഇവിടെ കൊല ചെയ്യപ്പെട്ടു, പുരോഗമന സാഹിത്യകാരനായ ഡോ കെ എസ് ഭഗവാനു നേരെ വധഭീഷണിയും ഉയര്‍ന്നു. വധഭീഷണി അവഗണിച്ചാണ് ഭഗവാന്‍ അവിടെ ജീവിക്കുന്നതെന്നും നാരായണന്‍ പറഞ്ഞു.

3

സംസ്ഥാന വ്യാപകമായി പത്രപ്രവര്‍ത്തക യൂണിയന്‍ ഇന്ന് കരിദിനമായി ആചരിക്കുകയാണ്. മാത്രമല്ല എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികളും പത്രപ്രവര്‍ത്തക യൂണിയന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹ്യ മേഖലയിലെ പല പ്രമുഖരും ഇതില്‍ പങ്കെടുക്കുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പിന്നീട് എന്തു ചെയ്യണമെന്നത് യൂണിയന്‍ വിശദമായി ചര്‍ച്ച ചെയ്ത് പിന്നീട് തീരുമാനിക്കുമെന്നു നാരായണന്‍ വിശദമാക്കി.

English summary
Gauri lankesh murder: This is fascist idea says C Narayanan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X