ഗൗരി ലങ്കേഷ് കൊലപാതകം ഇന്ത്യയുടെ മനസാക്ഷിയെ ഞെട്ടിച്ചു; നാടെങ്ങും പ്രതിഷേധം അലയടിക്കുന്നു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന സംഭവം ഇന്ത്യയുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. നീചത്വവും ഭീരുത്വവും നിറഞ്ഞ ഈ ക്രൂരകൃത്യത്തില്‍ സംഘടന പ്രതിഷേധിച്ചു.

സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് യൂണിയന്‍ ആഹ്വാനം ചെയ്തു. സ്വതന്ത്ര ചിന്തയ്ക്കും നിലപാടുകള്‍ക്കുമെതിരായ അസഹിഷ്ണുതയുടെ ഒടുവിലെ രക്തസാക്ഷിയാണ് ഗൗരിയെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പിഎ അബ്ദുല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി സി നാരായണനും ഇറക്കിയ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച കരിദിനം ആചരിക്കാന്‍ യൂണിയന്‍ തീരുമാനിച്ചു. കറുത്ത് ബാഡ്ജ് അണിഞ്ഞാണ് മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് ജോലിക്കെത്തുക. എല്ലാ ജില്ലകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വിഷയത്തില്‍ പ്രതിഷേധിക്കുന്നവരോടൊപ്പം ചേരാനും യൂണിയന്‍ ആഹ്വാനം ചെയ്തു.
തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ബെംഗളൂരുവിലെ സ്വവസതിയിലാണ് വെടിയേറ്റു മരിച്ചത്. വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടയില്‍ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. വീടിന്റെ വാതിലിന് മുന്നില്‍ തളര്‍ന്നുവീണ ഗൗരി സംഭവസ്ഥലത്തുതന്നെ മരിച്ചു. കേസ് അന്വേഷണത്തിന് ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍.












Click it and Unblock the Notifications