ഗൗരിയുടെ ആത്മഹത്യ: മാതാപിതാക്കള്‍ അനിശ്ചിതകാല സമരത്തിന്... അവരെ പിടികൂടണം
കേസ് ചുമത്തപ്പെട്ട അധ്യാപികമാരെ അറസ്റ്റ് ചെയ്യണമെന്നതാണ് ആവശ്യം
കൊല്ലം: പത്താം ക്ലാസുകാരിയായ ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാതാപിതാക്കള്‍ സമരത്തിന് തയ്യാറെടുക്കുന്നു. സ്‌കൂളിലെ അധാപികമാരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയതെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ കേസെടുത്തതു മുതല്‍ രണ്ട് അധ്യാപികമാരും ഒളിവിലാണ്. സിന്ധു, ക്രസന്റ് എന്നീ അധ്യാപികമാര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.

ഈ അധ്യാപികമാരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നത്. ഇവരെ അറസ്റ്റ് ചെയ്യുന്നതുവരെ സ്‌കൂളിനു മുന്നില്‍ നിരാഹാരമിരിക്കുമെന്നു മാതാപിതാക്കള്‍ വ്യക്കമാക്കി. ശനിയാഴ്ച മുതല്‍ സമരം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ഈ സംഭവത്തിനു തൊട്ടുമുമ്പ് സ്‌കൂളിലെ അധ്യാപികയായ സിന്ധു കുട്ടിയെ ക്ലാസില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. അതിനു ശേഷമാണ് ഗൗരി കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്കു ചാടിയത് എന്നതിന്റെയും ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലുണ്ട്.












Click it and Unblock the Notifications