ഗൗരിയുടെ മരണത്തിൽ തങ്ങൾക്ക് പങ്കില്ല, മരണത്തിന് കാരണം... അധ്യാപകരുടെ വെളിപ്പെടുത്തൽ
അധ്യാപികമാരുടെ പേരിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമർത്തിയതുമായി ബന്ധപ്പെട്ടാണ് കോടതി വിശദീകരണം തേടിയത്.
കൊല്ലം: പത്താം ക്ലാസ് വിദ്യാർഥി ഗൗരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. അധ്യാപികമാരുടെ പേരിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമർത്തിയതുമായി ബന്ധപ്പെട്ടാണ് കോടതി വിശദീകരണം തേടിയത്. അധ്യാപകരായ സിന്ധുപോൾ, ക്രെസൻസ് നേവീസ് എന്നിവരുടെ ഹർജി പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടത്.

ഒക്ടോബർ 20നാണ് സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ഗൗരി നേഖ ചാടി ആത്മഹത്യ ചെയ്തത്. ഈ സംഭവം നടക്കുന്നതിനു മുൻപ് അധ്യാപികയായ സിന്ധു കുട്ടിയെ ക്ലാസില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. അതിനു ശേഷമാണ് ഗൗരി കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്കു ചാടുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലുണ്ട്.












Click it and Unblock the Notifications