കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരിയുടെ മരണത്തിൽ തങ്ങൾക്ക് പങ്കില്ല, മരണത്തിന് കാരണം... അധ്യാപകരുടെ വെളിപ്പെടുത്തൽ

അധ്യാപികമാരുടെ പേരിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമർത്തിയതുമായി ബന്ധപ്പെട്ടാണ് കോടതി വിശദീകരണം തേടിയത്.

  • By Ankitha
Google Oneindia Malayalam News

കൊല്ലം: ‌‍ പത്താം ക്ലാസ് വിദ്യാർഥി ഗൗരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. അധ്യാപികമാരുടെ പേരിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമർത്തിയതുമായി ബന്ധപ്പെട്ടാണ് കോടതി വിശദീകരണം തേടിയത്. അധ്യാപകരായ സിന്ധുപോൾ, ക്രെസൻസ് നേവീസ് എന്നിവരുടെ ഹർജി പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടത്.

 താൻ പർദ ധരിച്ചിട്ടില്ല, കുട്ടിയെ പീഡിപ്പിച്ചു കൊന്നത്.... പാക് പൗരന്റെ വെളിപ്പെടുത്തൽ താൻ പർദ ധരിച്ചിട്ടില്ല, കുട്ടിയെ പീഡിപ്പിച്ചു കൊന്നത്.... പാക് പൗരന്റെ വെളിപ്പെടുത്തൽ

gouri
എന്നാൽ ഗൗരിയുടെ മരണവുമായി തങ്ങൾക്കു ബന്ധമില്ലെന്നും വിദ്യാർഥികൾ തമ്മിലുള്ള തർക്കമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നും അധ്യാപകർ ഹർജിയിൽ പറയുന്നുണ്ട്. എന്നാൽ അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഇവരുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തിരുന്നു.

സ്ത്രീ സുരക്ഷയിൽ ഗോവയും കേരളവും മുന്നിൽ, പിന്നിൽ ബീഹാർ, ദില്ലിയിൽ സ്ത്രീകൾ സുരക്ഷിതരല്ല...സ്ത്രീ സുരക്ഷയിൽ ഗോവയും കേരളവും മുന്നിൽ, പിന്നിൽ ബീഹാർ, ദില്ലിയിൽ സ്ത്രീകൾ സുരക്ഷിതരല്ല...

ഒക്ടോബർ 20നാണ് സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ഗൗരി നേഖ ചാടി ആത്മഹത്യ ചെയ്തത്. ഈ സംഭവം നടക്കുന്നതിനു മുൻപ് അധ്യാപികയായ സിന്ധു കുട്ടിയെ ക്ലാസില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. അതിനു ശേഷമാണ് ഗൗരി കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്കു ചാടുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലുണ്ട്.

English summary
gauris nekha suicide case teachers submit petition to the hight cour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X