കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരിയുടെ ആത്മഹത്യ... അധ്യാപികമാര്‍ മാത്രമല്ല പ്രിന്‍സിപ്പലും കുരുക്കില്‍, മൊഴിയെടുത്തില്ല, ദുരൂഹത...

ബന്ധുക്കളാണ് പ്രിന്‍സിപ്പലിനെതിരേ ആരോപണമുന്നയിച്ചത്

  • By Desk
Google Oneindia Malayalam News

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ഥിനിഗൗരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പലിനു നേരെയും ആരോപണം. ബന്ധുക്കളാണ് പ്രിന്‍സിപ്പലിനെ കുറ്റപ്പെടുത്തി രംഗത്തുവന്നത്. മാനസിക പീഡനത്തെ തുടര്‍ന്നാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ജീവനൊടുക്കിയതെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് സ്‌കൂളിലെ രണ്ടു അധ്യാപികമാര്‍ക്കെതിരേ നേരത്തേ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രിന്‍സിപ്പലും പ്രതിക്കൂട്ടിലായിരിക്കുന്നത്.

പ്രിന്‍സിപ്പല്‍ സംശയനിഴലില്‍

പ്രിന്‍സിപ്പല്‍ സംശയനിഴലില്‍

ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഗൗരിയെ അധ്യാപിക ക്ലാസില്‍ നിന്നും വിളിച്ചിറക്കി പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് കൊണ്ടുപോവുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടിരുന്നു. ഇതിനു ശേഷം കുട്ടി കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളും പോലീലിസിന് ലഭിച്ചിട്ടുണ്ട്.

മാനസികമായി പീഡിപ്പിച്ചു

മാനസികമായി പീഡിപ്പിച്ചു

കര്‍ക്കശ സ്വഭാവക്കാരനായിരുന്നു പ്രിന്‍സിപ്പലെന്നാണ് ഗൗരിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഗൗരിയെ പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിച്ചിട്ടുണ്ടാവാമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ചികില്‍സ നിഷേധിച്ചു

ചികില്‍സ നിഷേധിച്ചു

അപകടം നടന്നയുടന്‍ സ്‌കൂള്‍ മാനേജര്‍ ഡയറക്ടറായ ബന്‍സിഗര്‍ ആശുപത്രിയിലേക്കാണ് ഗൗരിയെ കൊണ്ടുപോയത്. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ നാലു മണിക്കൂറോളം കിടത്തിയിട്ടും കുട്ടിക്ക് ചികില്‍സ നല്‍കിയില്ലെന്നും തങ്ങളെ വിവരം അറിയിച്ചില്ലെനന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

തിരുവനനന്തപുരത്തേക്കു മാറ്റി

തിരുവനനന്തപുരത്തേക്കു മാറ്റി

സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ഗൗരിയെ ബന്‍സിഗര്‍ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരത്തെ ബന്‍സിഗര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

പരിക്ക് തലയ്ക്കു മാത്രം?

പരിക്ക് തലയ്ക്കു മാത്രം?

ഗൗരിയുടെ തലയ്ക്കു മാത്രമാണ് പരിക്കുള്ളതെന്നും ഇവിടെ തന്നെ ചികില്‍സിച്ചാല്‍ മതിയെന്നും ആശുപത്രി അധികൃതര്‍ വാശി പിടിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ നില കൂടുതല്‍ വഷളാവുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

മൊഴിയെടുത്തില്ല

മൊഴിയെടുത്തില്ല

പരിക്കേറ്റ് ആശുപത്രിയിലെത്തിക്കുമ്പോള്‍ ഗൗരി സംസാരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ മൊഴി പോലും രേഖപ്പെടുത്താതെ കുട്ടിയെ ഉടന്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അധികം വൈകാതെ കുട്ടിക്ക് സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തു.

ആശുപത്രി അധികൃതര്‍ ഒത്തുകളിച്ചു

ആശുപത്രി അധികൃതര്‍ ഒത്തുകളിച്ചു

ഗൗരിയുടെ മൊഴി ലഭിക്കാതിരിക്കാന്‍ വേണ്ടി ആശുപത്രി അധികൃതര്‍ ബോധപൂര്‍വ്വം ഒത്തുകളിക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.

സസ്‌പെന്‍ഡ് ചെയ്യും

സസ്‌പെന്‍ഡ് ചെയ്യും

സംഭവത്തിന്റെ പേരില്‍ പോലീസ് കേസെടുത്തിട്ടുള്ള അധ്യാപികമാരായ ക്രസന്റ്, സിന്ധു എന്നിവരെ സസ്‌പെന്‍ഡ് ചെയ്ത് തടിയൂരാനാണ് സ്‌കൂള്‍ അധികൃതരുടെ ശ്രമം. പോലീസ് കേസെടുത്ത ശേഷം അധ്യാപികമാര്‍ ഒളിവിലാണെന്നാണ് വിവരം.

English summary
Gauir's suicide: Family allegation against school principal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X