കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം മാത്രമല്ല ആറന്‍മുളയും അദാനിയ്‌ക്കോ... ഇനി കുമ്മനം മിണ്ടില്ല?

Google Oneindia Malayalam News

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ആറന്‍മുള വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചര്‍ച്ച. വിമാനത്താവള കമ്പനിയുടെ ഷെയറുകള്‍ അദാനി വാങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കെജിഎസ് ഗ്രൂപ്പില്‍ റിലയന്‍സിനുള്ള ഓഹരികളില്‍ നിന്ന് 12 ശതമാനമാണ് അദാനി വാങ്ങിയിരിയ്ക്കുന്നത്. അദാനി രംഗത്തിറങ്ങുന്നതോടെ കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള എതിര്‍പ്പുകളും ഇല്ലാതായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Gautam Adani

ആറന്‍മുള വിമാനത്താവളത്തിനെതിരെ ഏറ്റവും ശക്തമായ സമരം നടത്തിയത് ഹിന്ദു ഐക്യവേദിയായിരുന്നു. ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം നടത്തിയത്. എന്നാല്‍ അദാനി രംഗത്തിറങ്ങിയതോടെ ഹിന്ദു ഐക്യവേദിയും സമരത്തില്‍ നിന്ന് പിന്‍വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

നിലവിലെ രൂപ രേഖയുമായി മുന്നോട്ട് പോകാന്‍ അദാനിയ്ക്ക് താത്പര്യമില്ലെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ രൂപരേഖയില്‍ ചെറിയ മാറ്റം വരുത്തും. ഇതോടെ പൈതൃക ഗ്രാമ സംരക്ഷണ സമിതിയുടെ എതിര്‍പ്പ് ഇല്ലാതാകും. ആറന്മുള ക്ഷേത്രത്തിന്റെ കൊടിമരം വിമാനത്താവളത്തിന് തടസ്സമാവുകയും ഇല്ല.

അദാനിയെ ആറന്മുള വിമാനത്താവളത്തിലേയ്ക്ക് എത്തിച്ചതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മാണം അദാനിയ്ക്ക് നല്‍കുമ്പോള്‍ ആറന്മുള വിമാനത്താവളത്തിന്റെ കാര്യവും ഉമ്മന്‍ ചാണ്ടി ഉറപ്പാക്കിയിരുന്നത്രെ.

English summary
Gautam Adani may lead Aranmula Airport Project- Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X