കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദാനി വിഎസ്സിനേയും കണ്ടു നോക്കി...നോ രക്ഷ!!!

Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ ഒപ്പിടാനായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി കേരളത്തിലെത്തി. പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിയ്ക്കുന്ന സാഹചര്യത്തില്‍ അദാനി നേരിട്ട് അനുനയത്തിന് ശ്രമിച്ചു.

രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അദ്ദേഹത്തിന്റെ ചേമ്പറിലെത്തിയാണ് അദാനി കണ്ടത്. തുറമുഖ വകുപ്പ് മന്ത്രി കെ ബാബുവും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു.

Adani VS

പ്രതിപക്ഷത്തെ അനുനയിപ്പിയ്ക്കാന്‍ അദാനി സന്ദര്‍ശിച്ചത് സാക്ഷാല്‍ വിഎസ് അച്യുതാനന്ദനെ തന്നെ. നേരിട്ട് കണ്ട് കാര്യം പറഞ്ഞിട്ടും വിഎസ് അച്യുതാനന്ദനോ സിപിഎമ്മോ തങ്ങളുടെ നിലപാടില്‍ നിന്ന് അല്‍പം പോലും മാറിയിട്ടില്ല.

Adani VS1

വിഴിഞ്ഞത്തില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനാണ് ഒന്നാം സ്ഥാനം എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പദ്ധതിയ്ക്ക് തങ്ങള്‍ എതിരല്ലെന്നും അത് കേരളത്തിന് നേട്ടമുണ്ടാക്കാവുന്ന രീതിയില്‍ നടപ്പാക്കണം എന്നും ആണ് പ്രതിപക്ഷം പറയുന്നത്.

മലയാളികളുടെ പുതുവര്‍ഷപ്പിറവി ദിനത്തിലാണ് വിഴിഞ്ഞം തുറമുഖപദ്ധതിയുടെ നിര്‍മാണ കരാര്‍ ഒപ്പിടുന്നത്. ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിയ്ക്കുകയാണെന്ന് ആദ്യമേ അറിയിച്ചിട്ടുണ്ട്.

Adani Oommen Chandy

കേരളത്തിന്റെ നൂറ് കണക്കിന് സ്വത്ത് അദാനിയ്ക്ക് തീറെഴുതിക്കൊടുക്കുകയാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ചെറിയൊരു തുക മാത്രം മുതല്‍ മുടക്കുന്ന അദാനിയ്ക്ക് വലിയ ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്നും പ്രതിപക്ഷം ആരോപിയ്ക്കുന്നു.

പദ്ധതിയില്‍ അദാനിയ്ക്ക് ഇത്രയും അധികം സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന ഉമ്മന്‍ ചാണ്ടിയ്ക്കും കൂട്ടര്‍ക്കും എത്ര കിട്ടുമെന്ന് കൂടി ആലോചിയ്ക്കണം എന്നാണ് വിഎസ് പറഞ്ഞത്.

English summary
Gautam Adani met VS Achuthanandan to loose the protest of opposition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X