• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്രിക്കറ്റ് വിട്ട ഗംഭീര്‍ ബിജെപിയിലേക്ക്; ഗംഭീറിനും സെവാഗിനും ലോക്‌സഭാ ടിക്കറ്റ്, ധോണിയുമായും ചർച്ച

cmsvideo
  ക്രിക്കറ്റ് വിട്ട ഗംഭീര്‍ BJPയിലേക്ക് | Oneindia Malayalam

  ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണര്‍ ഗൗതംഗഭീര്‍ കഴിഞ്ഞ ദിവസമാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇന്ത്യക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും 37 ട്വന്റി ടീമുകളും കളിച്ച ഗംഭീര്‍ പ്രഥമ ട്വന്റി20 ലോകകപ്പിലേയും 2011 ലേയും ഏകദിന ലോകകപ്പിലേയും ഹീറോയാണ്. വ്യാഴ്ച്ച നടക്കുന്ന രഞ്ജി ട്രോഫി മത്സരിത്താലാണ് ഗംഭീര്‍ അവസാനമായി പാഡണിയുന്നത്.

  സച്ചിന്റെ പിന്‍ഗാമിയായി സെവാഗിനെ വാഴ്ത്തിയപ്പോള്‍ ഗാംഗുലിയുടെ പിന്തുടര്‍ച്ച ഗംഭീറിലാണ് പ്രക്ഷകര്‍ കല്‍പ്പിച്ച് നല്‍കിയിരുന്നത്. പ്രതീക്ഷകള്‍ സാഫല്യമാക്കിക്കൊണ്ട് സച്ചിനും ഗാംഗുലിക്കും ശേഷം ഇന്തയ കണ്ട മികച്ച ഓപ്പണിങ് കൂട്ടുകെട്ടായി ഗംഭീര്‍-സെവാഗ് ജോഡി മാറി. കളിക്കളത്തില്‍ വിരമിച്ച ഇരുവരും രാഷ്ട്രീയത്തിലും പുതിയൊരു ഇന്നിങ്ങ്‌സിന് തുടക്കമിടാന്‍ തയ്യാറാവുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന..

  രാഷ്ട്രീയ പ്രവേശന ചര്‍ച്ച

  രാഷ്ട്രീയ പ്രവേശന ചര്‍ച്ച

  സെവാഗിന്റെയും ഗംഭീറിന്റെയും രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ക്ക് ദീര്‍ഘനാളത്തെ പഴക്കമുണ്ട്. ക്രിക്കറ്റ് മൈതാനത്തെ ഓപ്പണിങ് ജോഡികളായ ഇരുവരും രാഷ്ട്രീയ മൈതാനത്തും ഒരുമിച്ച് പാഡ് കെട്ടിക്കാന്‍ മുന്നിട്ട് ഇറങ്ങിയത് ബിജെപിയായിരുന്നു.

  ഉടന്‍ തന്നെ

  ഉടന്‍ തന്നെ

  സമീപകാലത്ത് ഇരുവരില്‍ നിന്നുമുണ്ടായ ബിജെപി അനുകൂല പ്രസ്താവനകളും ബിജെപി പ്രവേശനം എന്ന അഭ്യൂഹങ്ങള്‍ക്ക് ബലമേകി. സെവാഗിന് പിന്നാലെ ഗംഭീറും ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായി വിരമിച്ചതോടെ ഇരുവരേയും ഉടന്‍ തന്നെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.

  ലോക്‌സഭ തിരഞ്ഞെടുപ്പില്‍

  ലോക്‌സഭ തിരഞ്ഞെടുപ്പില്‍

  2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇരുവരേയും മത്സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. ഗംഭീറിനെ ഡല്‍ഹിയില്‍ നിന്നും സെവാഗിനെ ഹരിയാനയിലെ റോത്തക്കിലില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

  ഡല്‍ഹിയില്‍

  ഡല്‍ഹിയില്‍

  രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മികച്ച നേതാക്കള്‍ ഇല്ലാത്തത് ബിജെപിയെ ഒട്ടുമൊന്നുമല്ല അലട്ടുന്നത്. പാര്‍ട്ടി അനുകൂലികള്‍ ധാരാളം ഉണ്ടെങ്കിലും അതൊന്നും വോട്ടായി മാറുന്നില്ല. ഗംഭീറിനെ ദില്ലിയില്‍ രംഗത്തിറക്കുന്നതിനോടെ ഇതിനെല്ലാം പരിഹാരമാകും എന്നാണ് ബിജെപി വിലയിരുത്തുന്നത്.

  ഗംഭീറിന്റെ വിമര്‍ശനം

  ഗംഭീറിന്റെ വിമര്‍ശനം

  ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഗംഭീര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. വായുമലിനീകരണത്തിന് പിഴയടക്കേണ്ടി വന്നതിലായിരുന്നു മുഖ്യമന്ത്രി കെജ്രിവാളിനെതിരെ ഗംഭീര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. 'ആപ് വരുന്നതിന് മുമ്പ് ഡല്‍ഹിയില്‍ ഓക്‌സിജന്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇപ്പോഴതില്ല' എന്നായിരുന്നു ഗംഭീറിന്റെ വിമര്‍ശനം.

  അസറുദ്ദീനെതിരേയും

  അസറുദ്ദീനെതിരേയും

  കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ അസറുദ്ദീനെതിരേയും ഗംഭീര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഈഡന്‍ഗാര്‍ഡനില്‍ മണിയടിക്കാന്‍ അസറുദ്ദീന് അവസരം നല്‍കിയതായിരുന്നു ഗംഭീറിനെ ചൊടിപ്പിച്ചത്. വാതുവെപ്പിലെ കളങ്കിതന്‍ എന്നായിരുന്നു അസറിനെ ഗംഭീര്‍ വിശേഷിപ്പിച്ചത്.

  സേവാഗ് ഹരിയാനയില്‍

  സേവാഗ് ഹരിയാനയില്‍

  ഗംഭീറിന്റെ ഈ പ്രസ്താവനകളെല്ലാം ശുഭ സൂചനായിട്ടാണ് ബിജെപി കാണുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും രാജ്യാന്തര സ്‌കൂളും നടത്തുന്ന സേവാഗിനും ഹരിയാനയിലെ റോത്തക്കിലെ ആളുകള്‍ക്കിടയില്‍ നല്ല സ്വാധീനമാണ് ഉള്ളത്.

  ബിജെപി വിലയിരുത്തുന്നത്

  ബിജെപി വിലയിരുത്തുന്നത്

  ദില്ലിയില്‍ മീനാക്ഷി ലേഖിക്ക് പകരമായിട്ടാവും ഗംഭീറിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുക. മീനാക്ഷി ലേഖിയുടെ പ്രവര്‍ത്തനങ്ങളില്‍ ബിജെപി നേതൃത്വം തൃപ്തരല്ല. മാത്രവുമല്ല ലേഖിയ്ക്ക് ദില്ലിയിലെ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഗംഭീറിന്റെ സാമൂഹ്യ സേവനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത് എന്നാണ് ബിജെപി വിലയിരുത്തുന്നത്.

  എംസ് ധോണിയും

  എംസ് ധോണിയും

  സെവാഗിനും ഗംഭീറിനും പിന്നാലെ എംസ് ധോണിയും ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ധോണിയെ ജാര്‍ഖണ്ഡില്‍ നിന്ന് മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. മറ്റ് രണ്ട് താരങ്ങളും നിന്ന് വിരമിച്ചെങ്കിലും ധോണി ഇപ്പോഴും ക്രിക്കറ്റില്‍ സജീവമാണ്.

  അമിത് ഷാ

  അമിത് ഷാ

  ദേശീയ നേതൃത്വം തന്നെ നേരിട്ടാണ് ഗംഭീറുമായും സെവാഗുമായും ചര്‍ച്ചകള്‍ നടത്തുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ ഭാരവാഹി എന്ന നിലയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ക്രിക്കറ്റ് താരങ്ങളുമായി നല്ല ബന്ധമാണുള്ളത്.

  English summary
  gautam gambhir, sevag, and ms dhoni may be bjp candidates in 2019 lok sabha polls says report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more