Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയുടെ മരണത്തിലെ ദുരൂഹത..പ്രധാനമന്ത്രിക്കെതിരെ ഗൗതമി..മോദി മറുപടി പറയണം...!!

ജയലളിതയുടെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടിയ ഗൗതമിയുടെ കത്തിന് മോദിയുടെ മറുപടിയില്ല

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി നടി ഗൗതമി. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് താന്‍ നല്‍കിയ കത്ത് കേന്ദ്രവും പ്രധാനമന്ത്രിയും അവഗണിച്ചതായി തന്റെ ബ്ലോഗിലെഴുതിയ കുറിപ്പില്‍ ഗൗതമി വിമര്‍ശിച്ചു. തമിഴ്‌നാടിന്റെ ആശങ്കകളെക്കുറിച്ച് മോദി മൗനം പാലിക്കുകയാണെന്നും ഗൗതമി കുറ്റപ്പെടുത്തി.

modi

തങ്ങളുടെ ചോദ്യത്തിന് ഉത്തരം നിഷേധിക്കുന്നതും ജയലളിതയ്ക്ക് നീതി നിഷേധിക്കുന്നതും തമിഴ്‌നാടിനെ അവഗണിക്കുന്നതിന് തുല്യമാണെന്ന് ഗൗതമി അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയെ നന്നായി ഉപയോഗിക്കുന്ന പ്രധാനമന്ത്രി താന്‍ അയച്ച കത്തിനോട് പ്രതികരിക്കാന്‍ പോലും തയ്യാറായില്ല. രാജ്യത്തെ ഒരു പൗരന്‍ ഉന്നയിക്കുന്ന ചോദ്യം പ്രധാനമന്ത്രിക്ക് ഗൗരവത്തിലെടുക്കാന്‍ കഴിയില്ലേ എന്നും ഗൗതമി ചോദിക്കുന്നു.

jayalalitha

താന്‍ ഉന്നയിച്ച വിഷയത്തില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്ന് മനസ്സിലാവുന്നില്ലെന്നും ഗൗതമി പറയുന്നു. പ്രതിഷേധവുമായി ജനം തെരുവില്‍ ഇറങ്ങിയാല്‍ മാത്രമേ പ്രധാനമന്ത്രി പ്രതികരിക്കുകയുള്ളൂ എന്നും ഗൗതമി ചോദിക്കുന്നു. ജയലളിതയുടെ മരണത്തില്‍ വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ട് ഡിസംബര്‍ 8ന് ആയിരുന്നു ഗൗതമി മോദിക്ക് കത്തയച്ചത്. എന്നാലിതുവരെ ആ കത്തിന് മറുപടി മോദി നല്‍കിയിട്ടില്ല. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഗൗതമി വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+