ഗാസയെ പിന്തുണച്ച എസ്എഫ്ഐക്കാരെ പുറത്താക്കി
തൃശൂര്‍: ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതില്‍ എന്താണ് തെറ്റ്. പ്രത്യേകിച്ചും കേരളം പോലുള്ള ഒരു സംസ്ഥാനത്ത്....? പക്ഷേ ഈ ചോദ്യങ്ങള്‍ക്കൊന്നും ചിലപ്പോള്‍ ഉത്തരം കിട്ടിക്കോളണം എന്നില്ല.
ഗാസ ഐക്യദാര്‍ഢ്യ ബാഡ്ജ് ധരിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത വാര്‍ത്തയാണ് തൃശൂരില്‍ നിന്ന് വരുന്നത്. തൃശൂരിലെ ചിറ്റിലപ്പിള്ളി ഐഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് സസ്പെന്‍ഡ് ചെയ്തത്.

കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഗാസ ഐക്യദാര്‍ഢ്യം. ഇതിന്റെ ഭാഗമായി ബാഡ്ജ് ധരിച്ചാണ് വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് നാലിന് കോളേജില്‍ എത്തിയിരുന്നത്. എന്നാല്‍ ആഗസ്റ്റ് ആറിന് നാല് വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പാള്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നുവത്രെ.
യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ നിഖില്‍ തോമസ്, പ്രവര്‍ത്തകരായ അനീസ് അക്ബര്‍, ഷാനിഫ്, സുഷീല്‍, റസല്‍ എന്നിവരെയാണ് ഇപ്പോള്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ കോളേജ് അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ വേറൊരു വിശദീകരണമാണ് നല്‍കാനുള്ളത്. അഡ്മിഷന് തടസ്സപ്പെടുത്തുകയും വിദ്യാര്‍ത്ഥികളെ ബാഡ്ജ് ധരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു എന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ കോളേജ് ഉന്നയിക്കുന്ന ആരോപണം. രക്ഷാതക്കള്ക്കടക്കം ഇത് ബുദ്ധിമുട്ടുണ്ടാക്കിയതായി മാനേജ്മെന്റ് പറയുന്നു. എന്തായാലും സംഭവം വെറുതേ തള്ളിക്കളയാന്‍ എസ്എഫ്ഐ തയ്യാറല്ല. സമരവും പ്രതിഷേധ പരിപാടികളും ആയി രംഗത്തെത്താനാണ് പദ്ധതി.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications