കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസയെ പിന്തുണച്ച എസ്എഫ്‌ഐക്കാരെ പുറത്താക്കി

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതില്‍ എന്താണ് തെറ്റ്. പ്രത്യേകിച്ചും കേരളം പോലുള്ള ഒരു സംസ്ഥാനത്ത്....? പക്ഷേ ഈ ചോദ്യങ്ങള്‍ക്കൊന്നും ചിലപ്പോള്‍ ഉത്തരം കിട്ടിക്കോളണം എന്നില്ല.

ഗാസ ഐക്യദാര്‍ഢ്യ ബാഡ്ജ് ധരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്തയാണ് തൃശൂരില്‍ നിന്ന് വരുന്നത്. തൃശൂരിലെ ചിറ്റിലപ്പിള്ളി ഐഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

SFI

കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഗാസ ഐക്യദാര്‍ഢ്യം. ഇതിന്റെ ഭാഗമായി ബാഡ്ജ് ധരിച്ചാണ് വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് നാലിന് കോളേജില്‍ എത്തിയിരുന്നത്. എന്നാല്‍ ആഗസ്റ്റ് ആറിന് നാല് വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പാള്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവത്രെ.

യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ നിഖില്‍ തോമസ്, പ്രവര്‍ത്തകരായ അനീസ് അക്ബര്‍, ഷാനിഫ്, സുഷീല്‍, റസല്‍ എന്നിവരെയാണ് ഇപ്പോള്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ കോളേജ് അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ വേറൊരു വിശദീകരണമാണ് നല്‍കാനുള്ളത്. അഡ്മിഷന്‍ തടസ്സപ്പെടുത്തുകയും വിദ്യാര്‍ത്ഥികളെ ബാഡ്ജ് ധരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു എന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ കോളേജ് ഉന്നയിക്കുന്ന ആരോപണം. രക്ഷാതക്കള്‍ക്കടക്കം ഇത് ബുദ്ധിമുട്ടുണ്ടാക്കിയതായി മാനേജ്‌മെന്റ് പറയുന്നു. എന്തായാലും സംഭവം വെറുതേ തള്ളിക്കളയാന്‍ എസ്എഫ്‌ഐ തയ്യാറല്ല. സമരവും പ്രതിഷേധ പരിപാടികളും ആയി രംഗത്തെത്താനാണ് പദ്ധതി.

English summary
SFI alleges that theri workers got suspension from college for wearing badged supporting Gaza.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X