Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു! അന്ത്യം ആലുവയിലെ സ്വകാര്യ ആസ്പത്രിയില്‍

ആലുവ: ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആസ്പത്രിയില്‍ വൈകീട്ട് 4.40 നായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.മലയാള ഗസ്സൽ ഗായകരിൽ പ്രമുഖനാണ്‌ പി.എ. ഇബ്രാഹിം എന്ന ഉമ്പായി. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്.

umbay-1533123235.jp

നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്.തനതായ ആലാപന ശൈലികൊണ്ട് പഴയ ചലച്ചിത്ര ഗാനങ്ങളെ അദ്ദേഹം പുനരാവിഷ്‌കരിച്ചിട്ടുണ്ട്. പാടുക സൈഗാള്‍,ഒരിക്കല്‍ നീ പറഞ്ഞൂ.. തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ഗസലുകള്‍.

കവി സച്ചിതാനന്ദന്‍, ഒഎന്‍വി കുറുപ്പ് എന്നിവരുടെ കവിതകള്‍ക്ക് ഉമ്പായി സംഗീതം നല്‍കി ആലപിച്ച ഗാനങ്ങള്‍ മലയാളികള്‍ നെഞ്ചേറ്റിയിരുന്നു. എം ജയചന്ദ്രനുമായി ചേര്‍ന്ന് നോവല്‍ എന്ന സിനിമയ്ക്ക് അദ്ദേഹം സംഗീതവും നല്‍കിയിട്ടുണ്ട്.

സംവിധായകന്‍ ജോണ്‍ എബ്രഹാം ആയിരുന്നു പിഎ ഇബ്രാഹിമിന് ഉമ്പായി എന്ന പേര് നല്‍കിയത്. ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാന്‍ എന്ന ചിത്രത്തില്‍ അദ്ദേഹം ഗസല്‍ ആലപിച്ചിരുന്നു. മോശമായ നിരവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ ഉമ്പായി മീന്‍ കച്ചവടക്കാനായും തോണിക്കാരനായും ജോലി ചെയ്തിട്ടുണ്ട്. ഹഫ്‌സയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+