കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചാണകവെള്ളം തളിക്കല്‍ ജാതി അധിക്ഷേപം; എംഎല്‍എ പരാതി നല്ഡകി

Google Oneindia Malayalam News

തൃശ്ശൂര്‍: താന്‍ സമരം നടത്തിയ സ്ഥലത്ത് ചണകവെള്ളം തളിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഗീതാ ഗോപി എംഎംഎല്‍ പോലീസില്‍ പരാതി നല്‍കി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതയായ തന്നെ ജാതീയമായ അധിക്ഷേപത്തിനിരയാക്കിയെന്ന് കാട്ടി തൃശ്ശൂര്‍ ചേര്‍പ്പ് പോലീസിലാണ് എംഎല്‍എ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും എംഎല്‍എ അറിയിച്ചു.

<strong> തിരിച്ചടിച്ച് കോണ്‍ഗ്രസ്; കര്‍ണാടകയിലെ മുഴുവന്‍ വിമതരേയും അയോഗ്യരാക്കി, വിലക്ക് 2023 വരെ</strong> തിരിച്ചടിച്ച് കോണ്‍ഗ്രസ്; കര്‍ണാടകയിലെ മുഴുവന്‍ വിമതരേയും അയോഗ്യരാക്കി, വിലക്ക് 2023 വരെ

നാട്ടിക മണ്ഡലത്തിലെ ചേര്‍പ്പ്-തൃപ്രയാര്‍ റോഡിന്‍റെ ശോചനീയവാസ്ഥ പരിഹരിക്കുന്നതില്‍ നടപടി ആവശ്യപ്പെട്ട് ഗീത കോഗി എംഎല്‍എ കഴിഞ്ഞ ദിവസം പി ഡബ്ല്യൂ ഡി ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ നാട്ടുകാര്‍ എംഎല്‍എയെ വഴിയില്‍ തടഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഗീതാ ഗോപി സിവില്‍ സ്റ്റേഷനിലെ പി ഡബ്ല്യൂ ഡി ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

geethagopi

എം എല്‍ എ പോയതിനു ശേഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.വിഷയത്തില്‍ എംഎല്‍എ നടത്തുന്നത് നാടകമാണെന്ന് ആരോപിച്ച പ്രവര്‍ത്തകര്‍ ഗീത കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച് പ്രതിഷേധസമരം നടത്തുകകയായിരുന്നു. ചാണകവെള്ളം തളിയ്ക്കുന്നതിന് നേതൃത്വം നല്‍കിയ ചേര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം. സുജിത് കുമാര്‍, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ വിനോദ് എന്നിവരടങ്ങുന്ന എട്ടോളം ആളുകള്‍ക്കെതിരെയാണ് എംഎല്‍എ പരാതി നല്‍കിയിരിക്കുന്നത്.

<strong>ബിജെപിയുമായി കൂട്ടുകൂടുമോ?; ജെഡിഎസ് നിലപാട് വ്യക്തമാക്കി കുമാരസ്വാമിയും ദേവഗൗഡയും</strong>ബിജെപിയുമായി കൂട്ടുകൂടുമോ?; ജെഡിഎസ് നിലപാട് വ്യക്തമാക്കി കുമാരസ്വാമിയും ദേവഗൗഡയും

English summary
geetha gopi files compliant against youth congress workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X