മകളുടെ ആഡംബര വിവാഹം; സിപിഐ എംഎല്‍എ ഗീതാ ഗോപിയോട് വിശദീകരണം തേടും
തൃശ്ശൂര്‍: ലക്ഷങ്ങള്‍ പൊടിച്ച് മകളുടെ വിവാഹം ആഡംബരമാക്കിയ നാട്ടിക എംഎല്‍എ ഗീതാ ഗോപിയോട് സിപിഐ വിശദീകരണം തേടും. കമ്യൂണിസ്റ്റ് പാര്‍ട്ടി നിലപാടിന് വിരുദ്ധമായി വിവാഹം ആഡംബരമാക്കിയതിനെ തുടര്‍ന്നാണ് വിശദീകരണം തേടാന്‍ പാര്‍ട്ടി തീരുമാനിച്ചത്. സംസ്ഥാന എക്സിക്യൂട്ടിവ് തൃശ്ശൂര്‍ ജില്ലാ കൗണ്‍സിലിനോട് വിശദീകരണം തേടാന്‍ ആവശ്യപ്പെടുകയായിരുന്നു.
ആഡംബര വിവാഹത്തിനെതിരെ സിപിഐയിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ഗീതാഗോപിയുടെ മകള്‍ ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ അണിഞ്ഞ് വിവാഹച്ചടങ്ങിനെത്തിയ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗുരുവായൂരില്‍വെച്ചായിരുന്നു ഗീത ഗോപിയുടെ മകളുടെ വിവാഹം നടന്നത്.

സിപിഎമ്മിനേക്കാള്‍ ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നത് തങ്ങളാണെന്ന് സിപിഐക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും അടുത്തിയ പല അവസരങ്ങളിലും പറഞ്ഞിരുന്നു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിഷയത്തില്‍ പ്രതിപക്ഷമായും സിപിഐക്കാര്‍ എല്‍ഡിഎഫില്‍ വിവാദമായി. എന്നാല്‍, ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹം അവരെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഗീതാ ഗോപിക്കെതിരെ ശക്തമായ നടപടിവേണമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം ആളുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications