Get Updates
Get notified of breaking news, exclusive insights, and must-see stories!

മകൾക്ക് നൽകിയത് വെറും 75 പവൻ...! ഗീതാ ഗോപി എംഎൽഎയുടെ വിശദീകരണം ഇങ്ങനെ...!

തൃശൂര്‍: മകളുടെ ആഡംബര വിഹാഹ വിവാദത്തില്‍ വിശദീകരണവുമായി ഗീതാ ഗോപി എംഎല്‍എ. സിപിഐ ജില്ലാ നേതൃത്വത്തിനാണ് എംഎല്‍എ വിശദീകരണം നല്‍കിയത്. മകള്‍ വിവാഹത്തിന് ധരിച്ചത് 75 പവന്‍ ആണെന്നാണ് എംഎല്‍എ പറയുന്നത്. അതില്‍ 50 പവന്‍ താനും ഭര്‍ത്താവും ചേര്‍ന്ന് നല്‍കിയതും ബാക്കി 25 പവന്‍ ബന്ധുക്കള്‍ നല്‍കിയതും ആണെന്ന് ഗീത ഗോപി വിശദീകരണത്തില്‍ പറയുന്നു.വിവാഹം ആഡംബരമായിട്ടല്ല നടത്തിയതെന്നും എംഎല്‍എ പറയുന്നു

നിറയെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചുകൊണ്ടുള്ള ഗീതാ ഗോപി എംഎല്‍എയുടെ മകളുടെ വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്. ആഢംബര വിവാഹങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്ന പാര്‍ട്ടിയുടെ എംഎല്‍എ തന്നെ മകളുടെ വിവാഹം ഇത്തരത്തില്‍ നടത്തിയത് വന്‍ വിമര്‍ശനത്തിന് ഇടയാക്കി.

MLA

ആഡംബര വിവാഹങ്ങള്‍ക്കെതിരെ സിപിഐ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മകളുടെ ലളിത വിവാഹം ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. അതിനിടെയാണ് പാര്‍ട്ടി എംഎല്‍എ മകളെ ആഢംബരമായി വിവാഹം കഴിപ്പിച്ചത്.വിവാദം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ എഎംഎല്‍എയ്‌ക്കെതിരെ നടപടിക്ക് സാധ്യത ഉണ്ടെന്നാണ് അറിയുന്നത്. വിവാഹം വിവാദമാക്കിയത് സിപിഐക്കാര്‍ തന്നെയാണെന്നും അഭ്യൂഹമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+