കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍നിന്ന് ജലാറ്റിന്‍ സ്റ്റിക് സഹിതം മൂന്ന് പേര്‍ അറസ്റ്റില്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: പൂക്കോട്ടൂര്‍ മൈലാടിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ റവന്യൂ വകുപ്പും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. പൂക്കോട്ടൂര്‍ അറവങ്കര പറാഞ്ചേരി മുഹമ്മദലി (35), കൊണ്ടോട്ടി ചിറയില്‍ പടിഞ്ഞാറെ വീട്ടില്‍ അഭിലാഷ് (32), തമിഴ്‌നാട് ദിണ്ടിക്കല്‍ വീരസാമിയുടെ മകന്‍ നല്ല സാമി (78) എന്നിവരാണ് അറസ്റ്റിലായത്.

raid


പൂക്കോട്ടൂര്‍ മൈലാടി അനധികൃത ക്വാറിയില്‍ നിന്നും റവന്യൂ സംഘം പിടികൂടിയ ജലാറ്റിന്‍ സ്റ്റിക്കുകള്‍

പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം ഏറനാട് തഹസീല്‍ദാര്‍ പി സുരേഷ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ ഇ അലവി, പി മോഹന കൃഷ്ണന്‍, പൂക്കോട്ടൂര്‍ വില്ലേജ് ഓഫീസര്‍ അനില്‍ദാസ്, റവന്യൂ ഉദ്‌ടോഗസ്ഥരായ ദീപക്, സുനില്‍, സുനില്‍ കൃഷ്ണന്‍, വിശ്വന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അഡീഷണല്‍ എസ് ഐ കെ പി അബ്ദുറഹ്മാന്‍, എ എസ് ഐ നാസര്‍ പണിക്കരക്കണ്ടി, സിവില്‍ പൊലീസ് ഓഫീസര്‍ ടി എം രാജേഷ് എന്നിവര്‍ റെയ്ഡിന് സുരക്ഷ നല്‍കി.

ക്വാറിയില്‍ മൂന്ന് സ്ഥലങ്ങളിലായി അനധികൃത ഖനനം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന രണ്ട് കംപ്രസര്‍, മൂന്ന് എസ്‌കവേറ്ററുകള്‍, രണ്ട് പെട്ടികളിലായി സൂക്ഷിച്ച 167 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 15 ഫ്യൂസ് വയറുകള്‍ എന്നിവ പിടികൂടി. പൂക്കോട്ടൂരിലെ മിച്ച ഭൂമിയില്‍ സര്‍ക്കാര്‍ ജലസംഭരണ കേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥലത്തിന്റെ സമീപത്താണ് അനധികൃ ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ആര്‍ഡിഒ റെയ്ഡ് നടത്താന്‍ നിര്‍ദ്ദേശിച്ചത്.

ഗള്‍ഫില്‍ ഏത് സമയവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം; ആശങ്ക പരക്കുന്നു, പ്രതിഫലനം കണ്ടുതുടങ്ങി<br>ഗള്‍ഫില്‍ ഏത് സമയവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം; ആശങ്ക പരക്കുന്നു, പ്രതിഫലനം കണ്ടുതുടങ്ങി

English summary
gelatin stick found in malapuram from illegal stone crusher
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X