ആണ് പെണ്ണായി... പെണ്ണ് ആണായി! മാറിയ ആണും മാറിയ പെണ്ണും കല്യാണം കഴിക്കുന്നു... മലയാളികൾ, അത്രയേ ഉള്ളൂ
മുംബൈ/കൊച്ചി: ലിംഗ മാറ്റ ശസ്ത്രക്രിയ ഒരു പുതിയ സംഭവം ഒന്നും അല്ല. അങ്ങനെ സ്ത്രീകള്‍ പുരുഷന്‍മാരാവുകയും പുരുഷന്‍മാര്‍ സ്ത്രീകളാവുകയും ഒക്കെ ചെയ്യാറുണ്ട്. അവര്‍ വിവാഹിതരും ആകാറുണ്ട്. എന്നാല്‍ മുംബൈയില്‍ നിന്നുള്ള ഈ വാര്‍ത്തയിലെ കൗതുകം അതില്‍ അവസാനിക്കുന്നില്ല.
ലിംഗമാറ്റ ശസ്‌ക്രിയയ്ക്ക് എത്തിയ രണ്ട് പേര്‍ ഒരുമിച്ച സംഭവം ആണിത്. രണ്ട് പേരും മലയാളികള്‍ ആണ് എന്നതും ശ്രദ്ധേയം. ആരവ് അപ്പുക്കുട്ടന്‍ ആയി മാറിയ ബിന്ദുവും, സുകന്യ കൃഷ്ണന്‍ ആയി മാറിയ ചന്ദുവും ആണ് ഇത്തരത്തില്‍ വിവാഹിതരായത്.

ആരവ് അപ്പുക്കുട്ടന്‍
മലയാളിയാണ് ആരവ് അപ്പുക്കുട്ടന്‍. ഇപ്പോള്‍ 46 വയസ്സുണ്ട്. ബിന്ദു ആയിട്ടായിരുന്നു ആദ്യകാലം മുഴുവന്‍ ജീവിച്ചത്. സ്ത്രീ ശരീരത്തില്‍ തടഞ്ഞുവയ്ക്കപ്പെട്ട പുരുഷ ജീവിതം.

സുകന്യ കൃഷ്ണന്‍
22 വയസ്സുണ്ട് ഇപ്പോള്‍ സുകന്യ കൃഷ്ണന്. ചന്ദു എന്നായിരുന്നു പേര്. പുരുഷ ശരീരത്തില്‍ കുടുങ്ങിക്കിടന്ന സ്ത്രീ ജീവിതം ആയിരുന്നു സുകന്യയുടേയത്.

മുംബൈയിലെ ആശുപത്രിയില്‍
മുംബൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു രണ്ട് പേരും കണ്ടുമുട്ടിയത്. അതും ലീംഗമാറ്റ ശസ്ത്രക്രിയക്കായി എത്തിയപ്പോള്‍.

ആ ഫോണ്‍ കോള്‍
ഡോക്ടറെ കാണാന്‍ വേണ്ടി കാത്തുനില്‍ക്കുകയായിരുന്നു രണ്ട് പേരും. അപ്പോഴാണ് ചന്ദുവിന് ഒരു ബന്ധുവിന്റെ ഫോണ്‍ കോള്‍ വന്നത്. സംസാരിച്ചത് മലയാളത്തിലും.

മലയാളം തന്നെ!!!
മലയാള ഭാഷ തന്നെ ആയിരുന്നു ആരവിനേയും സുകന്യയേയും ഒന്നിപ്പിച്ചത്. സുകന്യയ്ക്ക് കോള്‍ വന്നതിന് പിറകേ ആരവിനും വന്നു. മലയാളത്തിലുള്ള സംഭാഷണം രണ്ട് പേരേയും പരസ്പരം പരിചയപ്പെടുന്നതിലേക്ക് എത്തിച്ചു.

ഫോണ്‍ വിളികള്‍ തുടര്‍ന്നു
അന്ന് രണ്ട് പേരും പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറി. പിന്നീട് തുടര്‍ച്ചയായി ഫോണ്‍ വിളികളായി. എല്ലാം നടക്കുന്നത് മൂന്ന് വര്‍ഷം മുമ്പായിരുന്നു.

ബെംഗളൂരവിലും കേരളത്തിലും
സുകന്യ ജോലിയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലേക്ക് പോയി. ആരവ് തിരിച്ച് കേരളത്തിലും എത്തി. ഫോണ്‍ വിളികളുടെ ഇടവേളകള്‍ കുറയുകയും അടുപ്പം കൂടുകയും ചെയ്തു. ഇപ്പോഴിതാ വിവാഹം കഴിക്കാനും തീരുമാനിച്ചു.












Click it and Unblock the Notifications