ആണും പെണ്ണും ഇടകലരുന്നത് റബ്ബിന് മാത്രമല്ല, ഇ ടിയ്ക്കും പിടിയ്ക്കില്ല... ഇതാ ഒരു കത്ത്
മലപ്പുറം: കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകര്‍ന്നിരിയ്ക്കുന്നതിനോട് യോജിപ്പില്ലെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് പ്രതികരിച്ചത്. ഇത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്.
എന്നാല്‍ ഇത് അബ്ദുറബ്ബിന്റെ മാത്രം അഭിപ്രായമല്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പാര്‍ട്ടി എംപിയും മുന്‍ വിദ്യാഭ്യാസമന്ത്രിയും ആയ ഇടി മുഹമ്മദ് ബഷീര്‍ മനോരമ പത്രത്തില്‍ എഴുതിയ കത്ത് അദ്ദേഹത്തിന്റേയും പാര്‍ട്ടിയുടേയും നിലപാട് വ്യക്തമാക്കുന്നുണ്ട്.
ലിംഗവിവേചനത്തിനെതിരെ വാചാലമായി സംസാരിയ്ക്കുന്നവരോടും ചാനലുകളില്‍ അങ്കംവെട്ടുന്ന ആങ്കര്‍മാരോടും വക്താക്കളോടും വിനീതമായി ഏതാനും കാര്യങ്ങള്‍ ചോദിയ്ക്കുന്നതില്‍ എന്നോട് ക്ഷമിയ്ക്കുക എന്ന് പറഞ്ഞാണ് തുടങ്ങുന്നത്.

നിങ്ങള്‍ക്ക് മകളുണ്ടെങ്കില്‍
നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടി ഉണ്ടെങ്കില്‍ ആ കുട്ടി കോളേജില്‍ പോയാല്‍ മറ്റ് ആണ്‍കുട്ടികളുമായി തൊട്ടുരുമ്മി ഇരിയ്ക്കുകയും ക്ലാസ്സിലെ കേന്ദ്രീകരണത്തില്‍ നിന്ന് വഴുതിപ്പോയി മറ്റ് പലതും ചിന്തിയ്ക്കാന്‍ വഴിയൊരുക്കുകയും ചെയ്യുന്നത് ഒരു അച്ഛനെന്ന നിലയില്‍ നിങ്ങള്‍ക്കിഷ്ടമാണോ?

അമ്മയുടെ അഭിപ്രായം
നിങ്ങളുടെ കുട്ടിയുടെ അമ്മയുടെ അഭിപ്രായം എന്താണെന്ന് നിങ്ങള്‍ എപ്പോഴും ആരാഞ്ഞിട്ടുണ്ടോ?

പുരോഗമനാത്മകമോ സാഡിസമോ?
നിങ്ങളുടെ കുട്ടി പഠിച്ച് നല്ല നിലയില്‍ ആകണം എന്നാണ് നിങ്ങള്‍ ആഗ്രഹിയ്ക്കുന്നതെങ്കില്‍ മറ്റുളള കുട്ടികള്‍ ഇടകലര്‍ന്ന് പാഠം പഠിയ്ക്കുന്നത് നല്ലതാണെന്നുള്ള നിങ്ങളുടെ വാദം പുരോഗമനാത്മകമാണോ അതല്ല, സാഡിസമാണോ?

ഇതില്ലാത്ത കാലത്ത്
ലിംഗസമത്വത്തിന് ഏറ്റവും പ്രയോജനകരമായ മാര്‍ഗ്ഗം ഒരു ബെഞ്ചില്‍ ഇടകലര്‍ന്നിരിയ്ക്കുന്നതാണെന്ന് കരുതുന്ന നിങ്ങള്‍, ഇതില്ലാത്തതിന്റെ ഫലമായി കഴിഞ്ഞ കാലത്ത് എന്ത് അപകടമാണ് സംഭവിച്ചതെന്ന് ചിന്തിച്ചിട്ടുണ്ടോ?

വലിയ ദ്രോഹം
കേരളത്തിലെ നൂറ് കണക്കിന് കോളേജുകളില്‍ അനാവശ്യമായ കുഴപ്പങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും കുട്ടികള്‍ക്ക് ചൂടുള്ള ഒരു വിവാദ വിഷയം വിളമ്പിക്കൊടുക്കാനും ശ്രമിയ്ക്കുന്ന നിങ്ങള്‍ പുതിയ തലമുറയോട് ചെയ്യുന്നത് വലിയ ദ്രോഹമാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഇതാണ് ആ കത്ത്
ഇടി മുഹമ്മദ് ബഷീര്‍ എംപി മനോരമ പത്രത്തില്‍ എഴുതിയ കത്ത് ഇതാണ്.












Click it and Unblock the Notifications