Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇപി സാധാരണ ഭാഷയിൽ വിവരക്കേട് പറയും, ഗോവിന്ദൻ അച്ചടി ഭാഷയിലും'; രൂക്ഷവിമർശനവുമായി രാഹുൽ

 mvgovindan-1678271080.jpg -Prop

കൊച്ചി:ജെന്റർ ന്യൂട്രാലിറ്റി പരാമർശത്തില്‍ ഇ പി ജയരാജന് പിന്തുണ പ്രഖ്യാപിച്ച സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷപരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ .ഇ പി ജയരാജൻ സാധാരണ ഭാഷയിൽ വിവരക്കേട് പറയുമ്പോൾ എം വി ഗോവിന്ദൻ അച്ചടി ഭാഷയിൽ ഒഴുക്കോടെ വിവരക്കേട് പറയും എന്നത് മാത്രമാണ് ഇരുവരും തമ്മിലുള്ള വ്യത്യാസമെന്ന് രാഹുൽ പരിഹസിച്ചു.'ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ എങ്ങനെ തിരിച്ചറിയാനാകും ' എന്നാണ് ഗോവിന്ദൻ ചോദിച്ചത്.ഈ സി പി എം അല്ലേ കുറച്ച് കാലം മുൻപ് ജന്റർ ന്യൂട്രാലിറ്റിയെ പറ്റിയും , ലിംഗ സമത്വത്തെ പറ്റിയുമൊക്കെ മതസംഘടനകൾക്കും, മുസ്ലീം ലീഗിനുമൊക്കെ ക്ലാസ്സ് എടുത്ത് നടന്നതെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഒരു ശരാശരി സി പി എം കാരനെന്നാൽ ഇ പി ജയരാജന്റെ നിലവാരത്തിലുള്ളയാളാണ്. എം വി ഗോവിന്ദനേക്കാൾ സി പി എം സെക്രട്ടറിയാകാൻ യോഗ്യത ഇ പി ക്ക് ഉണ്ട് എന്ന തോന്നൽ മറ്റാരേക്കാളും ഗോവിന്ദനുണ്ട്. അതിനാൽ എം വി ഗോവിന്ദൻ ഇ പി ക്ക് പഠിക്കുകയാണ്.
ഇവർ തമ്മിലുള്ള ഏക വ്യത്യാസം, ഇ പി ജയരാജൻ സാധാരണ ഭാഷയിൽ വിവരക്കേട് പറയുമ്പോൾ എം വി ഗോവിന്ദൻ അച്ചടി ഭാഷയിൽ ഒഴുക്കോടെ വിവരക്കേട് പറയും എന്നത് മാത്രമാണ്.

കഴിഞ്ഞ ദിവസമാണ് ഇ പി ജയരാജൻ പറഞ്ഞത് 'പെൺകുട്ടികളെ ആൺകുട്ടികളുടെ വേഷത്തിൽ സമരത്തിന് വിടുന്നത് തിരിച്ചറിയാതിരിക്കാനാണ് ' എന്ന്. ഇന്ന് അത് ശരിവച്ചു കൊണ്ട് ഗോവിന്ദൻ പറയുകയാണ്, 'ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ എങ്ങനെ തിരിച്ചറിയാനാകും ' ശ്രദ്ധിക്കണം ഇവർ പറഞ്ഞ വാക്കുകൾ, 'ആൺകുട്ടികളുടെ വേഷം' , ' പെൺകുട്ടികളുടെ വേഷം' .. ആഹാ ഭേഷ് ! ഈ സി പി എം അല്ലേ കുറച്ച് കാലം മുൻപ് ജന്റർ ന്യൂട്രാലിറ്റിയെ പറ്റിയും , ലിംഗ സമത്വത്തെ പറ്റിയുമൊക്കെ മതസംഘടനകൾക്കും, മുസ്ലീം ലീഗിനുമൊക്കെ ക്ലാസ്സ് എടുത്ത് നടന്നത്.

ഇവരുടെ പുരോഗമന വാദവും ലിംഗസമത്വവുമൊക്കെ വെറും തട്ടിപ്പാണെന്ന് ഒരിക്കൽ കൂടി മനസ്സിലായില്ലേ? ഇതുപോലെ ഇരട്ടത്താപ്പും തട്ടിപ്പും തരികിടയുമായി നടക്കുന്നയൊരു പാർട്ടി വേറെയില്ല.... ജയരാജനും, ഗോവിന്ദനുമൊക്കെ ലീഗ് നേതാക്കൾ ആയിരുന്നെങ്കിൽ കേരളത്തിലെ സി പി എമ്മിന്റെ അടിമക്കൂട്ടങ്ങളായ ഒരുപിടി 'ഇടത് ഫെമിനിസ്റ്റ് ചിന്തകർ' വനിതാ ദിനം ചിന്തകൾ കൊണ്ട് കളറാക്കിയേനേം....
ജസ്റ്റ് 'മിസ്സ്' ഡ് ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+