ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ 43കാരന് പണികിട്ടി, മെഡിക്കല്‍ കോളേജിനെതിരെ പരാതി!!
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ 43കാരന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി നല്‍കി.
തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ 43കാരന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി നല്‍കി. ശസ്ത്രക്രിയയ്ക്ക് ശേഷം ശാരീരകമായി ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി തലവനും ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷനുമാണ് പരാതി നല്‍കിയത്.
കാട്ടക്കട സ്വദേശി സാഗറാണ് പരാതി നല്‍കിയത്. സൗജന്യ ചികിത്സ എന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ സര്‍ജറിക്കായി ചെലവായെന്നും പരാതിയില്‍ പറയുന്നുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്ക് അഞ്ചു ശസ്ത്രക്രിയകളാണ്. എന്നാല്‍ ഇതുവരെ 13 ശസ്ത്രക്രിയ ചെയ്തതായും പരാതിക്കാരന്‍ പറയുന്നു.

ഇരുകാലികളില്‍ നിന്ന് ഞരമ്പും മാംസവും ചേര്‍ത്ത് പുരുഷ ലൈംഗികാവയവത്തിന്റെ വിസര്‍ജത്തിന് കുഴല്‍ ഘടിപ്പിക്കുകയുമായിരുന്നു. എന്നാല്‍ ഇരുകാലികളിലെ മുറിവുകള്‍ മൂലം ശരീരം അനക്കാന്‍ പോലും കഴിയുന്നില്ലായിരുന്നു. മുറിവുകള്‍ പുണ്ണായി മാറിയതോടെ ലിംഗത്തിന്റെ മാംസം അടര്‍ന്ന് മാറി.
മൂത്രക്കുഴല്‍ പോലും പ്രവര്‍ത്തിക്കാതെ നരകിച്ചു. പിന്നീട് മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തിയാണ് സാധാരണ നില യിലായതെന്ന് പരാതിക്കാരന്‍ പറഞ്ഞു. 2016ലാണ് പ്രത്യേക ശസ്ത്രക്രിയയ്ക്ക് വേണ്ടി സര്‍ക്കാര്‍ അനുമതി വാങ്ങിച്ചു. ചികിത്സ സൗജന്യമാണെന്ന് പറഞ്ഞെങ്കിലും മെഡിക്കല്‍ ഉപകരണങ്ങളുടെ തകരാറ് മൂലം പണം അടക്കേണ്ടി വന്നുവെന്ന് പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications