Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ജനനേന്ദ്രിയം മുറിച്ച കേസ്; പോലീസിനെ കുഴക്കി മൊഴികള്‍, യുവതിയെ വിട്ടയച്ചു!! പക്ഷേ...

ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ചികില്‍സയില്‍ കഴിയുന്നത്. എന്നാല്‍ യുവതിക്കെതിരേ എടുത്ത കേസ് ഒഴിവാക്കിയിട്ടില്ല.

മലപ്പുറം: പുറത്തൂര്‍ സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയം കുറ്റിപ്പുറത്തെ ലോഡ്ജില്‍ വച്ച് മുറിച്ച സംഭവത്തില്‍ പോലീസിനെ കുഴക്കി യുവാവ്. ജനനേന്ദ്രിയം താന്‍ തന്നെയാണ് മുറിച്ചതെന്ന മൊഴിലില്‍ ഇയാള്‍ ഉറച്ചുനിന്നു. ആവര്‍ത്തിച്ച് ചോദിച്ചിട്ടും യുവാവ് ഇതേ കാര്യമാണ് പറഞ്ഞത്. ഒടുവില്‍ പോലീസ് കസ്റ്റഡിയിലുള്ള യുവതിയെ വിട്ടയച്ചു.

പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദാണ് താന്‍ തന്നെയാണ് ജനനേന്ദ്രിയം മുറിച്ചതെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നത്. യുവാവിനൊപ്പം ലോഡ്ജിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ യുവതിയെ വീട്ടുകാര്‍ക്കൊപ്പം പോലീസ് വിട്ടയച്ചത് താല്‍ക്കാലികമായാണ്. ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്ന് ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്.

പാതി മുറിഞ്ഞ പുറത്തൂര്‍കാരന്‍

പാതി മുറിഞ്ഞ പുറത്തൂര്‍കാരന്‍

ജനനേന്ദ്രിയം പാതി മുറിഞ്ഞ നിലയില്‍ പുറത്തൂര്‍കാരന്‍ ഇര്‍ഷാദിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വളാഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ഇയാള്‍ താനാണ് മുറിച്ചതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ താനാണ് മുറിച്ചതെന്ന് യുവതിയും പറഞ്ഞത് പോലീസിനെ കുഴക്കിയിരുന്നു.

കോഴിക്കോട്ടേക്ക് മാറ്റി

കോഴിക്കോട്ടേക്ക് മാറ്റി

ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ചികില്‍സയില്‍ കഴിയുന്നത്. എന്നാല്‍ യുവതിക്കെതിരേ എടുത്ത കേസ് ഒഴിവാക്കിയിട്ടില്ല. ലോഡ്ജ് മാനേജരുടെ മൊഴി പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

യുവതി കൂടെയുണ്ടായിരുന്നു

യുവതി കൂടെയുണ്ടായിരുന്നു

ജനനേന്ദ്രിയം മുറിച്ച നിലയില്‍ യുവാവ് പുറത്തേക്കെത്തുമ്പോള്‍ യുവതി കൂടെയുണ്ടായിരുന്നുവെന്നാണ് മാനേജരുടെ മൊഴി. ഇതുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇരുരവും 'താനാണ്' കൃത്യം ചെയ്തതെന്ന് ആവര്‍ത്തിക്കുകയായിരുന്നു.

എതിരേ മൊഴി നല്‍കാതെ യുവാവ്

എതിരേ മൊഴി നല്‍കാതെ യുവാവ്

വളാഞ്ചേരി സിഐ എംകെ കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുറ്റിപ്പുറത്തെ ലോഡ്ജില്‍ വിരലടയാള വിദഗ്ധര്‍ ശാസ്ത്രീയ പരിശോധന നടത്തി. യുവാവ് യുവതിക്കെതിരേ മൊഴി കൊടുക്കാത്തത് പോലീസിനെ കുഴക്കിയിട്ടുണ്ട്.

സ്വകാര്യമായി വിവാഹം

സ്വകാര്യമായി വിവാഹം

ഇര്‍ഷാദും യുവതിയും തമ്മില്‍ സ്വകാര്യമായി വിവാഹം കഴിച്ചവരാണ്. ഇര്‍ഷാദിന്റെ വിവാഹം വീട്ടുകാര്‍ ഇപ്പോള്‍ വേറെ ഉറപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കേസിന് കാരണമെന്ന് പോലീസ് പറയുന്നു.

പോലീസ് പറഞ്ഞത്

പോലീസ് പറഞ്ഞത്

യുവാവും യുവതിയും തമ്മില്‍ കുറേകാലമായി പരിചയമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നീട് ബന്ധം ഇല്ലാതാകുമെന്ന തോന്നലാണ് ക്രൂരതയില്‍ കലാശിച്ചതെന്ന് പോലീസ് കരുതുന്നു.

മുമ്പും ലോഡ്ജുകളില്‍

മുമ്പും ലോഡ്ജുകളില്‍

സമാനമായ രീതിയില്‍ പലയിടങ്ങളിലും ഇരുവരും ലോഡ്ജില്‍ മുറിയെടുത്തിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കുറ്റിപ്പുറത്ത് മുറിയെടുത്തത്. അധികം വൈകാതെ ആക്രമണവും നടന്നു.

 രക്തം ഒലിപ്പിച്ച് പുറത്തേക്ക് ഓടി

രക്തം ഒലിപ്പിച്ച് പുറത്തേക്ക് ഓടി

ആക്രമണത്തിന് ഇരയായ യുവാവ് രക്തം ഒലിപ്പിച്ച് പുറത്തേക്ക് ഓടി വരികയായിരുന്നുവത്രെ. ലോഡ്ജിലെ ജീവനക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

മെഡിക്കല്‍ കോളജിലേക്ക്

മെഡിക്കല്‍ കോളജിലേക്ക്

യുവാവിന്റെ ലിംഗം 70 ശതമാനവും മുറിഞ്ഞിട്ടുണ്ട്. യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യ ചികില്‍സ. ഇപ്പോള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

22 ഫിമെയില്‍ കോട്ടയം

22 ഫിമെയില്‍ കോട്ടയം

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫഹദ് ഫാസില്‍-റിമ കല്ലിങ്കല്‍ പ്രധാന കഥാപാത്രങ്ങളായി പുറത്തിറങ്ങിയ 22 ഫിമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ ലിംഗം മുറിക്കുന്ന സംഭവമുണ്ട്. സംസ്ഥാനത്ത് സമാനമായ സംഭവങ്ങള്‍ ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്.

സ്വാമിയുടെ ഇപ്പോഴത്തെ അവസ്ഥ

സ്വാമിയുടെ ഇപ്പോഴത്തെ അവസ്ഥ

നാല് മാസം മുമ്പ് സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചത് ഏറെ വിവാദമായിരുന്നു. സ്വാമി തങ്ങിയ വീട്ടിലെ പെണ്‍കുട്ടിയാണ് ചെയ്തതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പിന്നീട് മറ്റാരോ പക തീര്‍ത്തതാണെന്ന റിപ്പോര്‍ട്ടുകളും വന്നു. കേസില്‍ അറസ്റ്റിലായ സ്വാമിക്ക് കോടതി ജാമ്യം നല്‍കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+