മലപ്പുറത്ത് മുക്കാലും മുറിഞ്ഞ ലിംഗം; മുറിച്ചതിന് രണ്ട് അവകാശികള്‍, രക്തമൊലിപ്പിച്ച് ഓടി യുവാവ്!!
യുവതിയെ ചോദ്യം ചെയ്ത പോലീസ് ആകെ കുഴങ്ങിയിരിക്കുകയാണ്. ആരാണ് കൃത്യം ചെയ്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
മലപ്പുറം: പുരുഷ ജനനേന്ദ്രിയം മുറിക്കുന്ന സംഭവങ്ങള്‍ അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്. കൊല്ലത്ത് സ്വാമിയുടെ ജനനേന്ദ്രിയമാണ് മുറിച്ചതെങ്കില്‍ മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെതാണ്. ജനനേന്ദ്രിയം പാതി മുറിഞ്ഞ നിലയില്‍ പൊന്നാനിക്കാരന് ആശുപത്രിയില്‍ ചികില്‍സയിലാണ്.
എന്നാല്‍ കുറ്റിപ്പുറത്തെ സംഭവത്തെ കുറിച്ച് വ്യത്യസ്തമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ആരാണ് മുറിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. രണ്ട് പേര് ഈ ക്രൂരകൃത്യത്തിന് അവകാശം ഉന്നയിക്കുന്നുണ്ട്. പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്...

പെരുമ്പാവൂര്‍ സ്വദേശിനി
കുറ്റിപ്പുറത്ത് യുവാവിന്റെ ലിംഗം മുറിച്ചത് യുവതിയാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഈ യുവതി പെരുമ്പാവൂര്‍ സ്വദേശിയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പുറത്തൂര്‍ സ്വദേശി ഇര്‍ഷാദ്
വ്യാഴാഴ്ച രാവിലെയാണ് ഇരുവരും കുറ്റിപ്പുറത്ത് മുറിയെടുത്തത്. പൊന്നാനി പുറത്തൂര്‍ സ്വദേശി ഇര്‍ഷാദാണ് ആക്രമിക്കപ്പെട്ടത്. പുറത്തൂര്ക്കാരനും പെരുമ്പാവൂര്ക്കാരിയും എങ്ങനെ പരിചയത്തിലായി എന്നാണ് പോലീസ് പരിശോധിച്ചത്.

തര്‍ക്കം ഉടലെടുത്തു
ഇവര്‍ കുറേകാലമായി പരിചയമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്രൂരതയില്‍ കലാശിച്ചതെന്ന് പോലീസ് കരുതുന്നു.

മുമ്പും ലോഡ്ജുകളില്‍
സമാനമായ രീതിയില്‍ പലയിടങ്ങളിലും ഇരുവരും ലോഡ്ജില്‍ മുറിയെടുത്തിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കുറ്റിപ്പുറത്ത് മുറിയെടുത്തത്. അധികം വൈകാതെ ആക്രമണവും നടന്നു.

രക്തം ഒലിപ്പിച്ച് പുറത്തേക്ക് ഓടി
ആക്രമണത്തിന് ഇരയായ യുവാവ് രക്തം ഒലിപ്പിച്ച് പുറത്തേക്ക് ഓടി വരികയായിരുന്നുവത്രെ. ലോഡ്ജിലെ ജീവനക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

മെഡിക്കല്‍ കോളജിലേക്ക്
യുവാവിന്റെ ലിംഗം 70 ശതമാനവും മുറിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലാണ്. ചിലപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കും.

പരസ്യമായി അംഗീകരിക്കണം
ഇരുവരും നേരത്തെ വിവാഹം ചെയ്തുവെന്നാണ് ചോദ്യം ചെയ്യലില്‍ പോലീസിന് ലഭിച്ച വിവരം. എന്നാല്‍ യുവാവ് ഇക്കാര്യം പരസ്യമാക്കിയിരുന്നില്ല. പരസ്യമായി അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് യുവതിയെ പ്രകോപിപ്പിച്ചത്.

പോലീസ് നീക്കം
യുവാവിന്റെ ലോഡ്ജിലുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ യുവതി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അധികം വൈകാതെ പോലീസ് പിടികൂടുകയായിരുന്നു.

ആരാണ് ചെയ്തത്
യുവതിയെ ചോദ്യം ചെയ്ത പോലീസ് ആകെ കുഴങ്ങിയിരിക്കുകയാണ്. ആരാണ് കൃത്യം ചെയ്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മുറിയില്‍ ആരും ഇല്ലാത്തത് കൊണ്ട് യുവതിയാണെന്ന് സംശയിക്കുകയാണ്.

രണ്ടു പേരും പറയുന്നു
താനാണ് ലിംഗം മുറിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. എന്നാല്‍ യുവാവ് താന്‍ സ്വയം മുറിക്കുകയായിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്. വിശദമായി ചോദ്യം ചെയ്താലേ ഇക്കാര്യം വ്യക്തമാകു.

22 ഫിമെയില്‍ കോട്ടയം
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫഹദ് ഫാസില്‍-റിമ കല്ലിങ്കല്‍ പ്രധാന കഥാപാത്രങ്ങളായി പുറത്തിറങ്ങിയ 22 ഫിമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ ലിംഗം മുറിക്കുന്ന സംഭവമുണ്ട്. സംസ്ഥാനത്ത് സമാനമായ സംഭവങ്ങള്‍ ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്.

സ്വാമിയുടെ ഇപ്പോഴത്തെ അവസ്ഥ
നാല് മാസം മുമ്പ് സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചത് ഏറെ വിവാദമായിരുന്നു. സ്വാമി തങ്ങിയ വീട്ടിലെ പെണ്‍കുട്ടിയാണ് ചെയ്തതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പിന്നീട് മറ്റാരോ പക തീര്‍ത്തതാണെന്ന റിപ്പോര്‍ട്ടുകളും വന്നു. കേസില്‍ അറസ്റ്റിലായ സ്വാമിക്ക് കോടതി ജാമ്യം നല്‍കിയിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications