യുവാവിനെ മര്‍ദ്ദിച്ച് പണവും മൊബൈലും തട്ടിയെടുത്ത കേസില്‍ ജിയോളജിസ്റ്റ് പിടിയില്‍
തിരുവനന്തപുരം: യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി പണവും മൊബൈലും തട്ടിയെടുത്ത കേസില്‍ ജിയോളജിസ്റ്റ് അറസ്റ്റിലായി. പത്തനംതിട്ട സ്വദേശിയായ ജിയോളജിസ്റ്റാണ് അറസ്റ്റിലായത്. കൊല്ലം സ്വദേശിയായ സലീം കുമാറിന്റെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്.
ജിയോളജിസ്റ്റായ ശ്രീജിത്ത് എന്ന യുവാവിനെയാണ് പരാതിയിന്മേല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തന്നെ കഴക്കൂട്ടത്ത് വിളിച്ച് വരുത്തി മര്‍ദ്ദിച്ച വശനാക്കി 24000 രൂപയും മൊബൈലും തട്ടിയെടുത്തെന്ന് സലീം കുമാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ശ്രീജിത്തും സംഘവും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും സലീംകുമാര്‍ പറയുന്നു. ശ്രീജിത്തിനെ ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള് അറിയാന്‍ കഴിയൂ. ടിപ്പര്‍ ഉടമയാണ് പരാതിക്കാരനായ സലീം കുമാര്‍. ഇയാളെ ഓട്ടോയില്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ജിയോളജിസ്റ്റിന് കൈക്കൂലി കൊടുക്കാന്‍ കൊണ്ടുവന്ന പണമാണ് തട്ടിയെടുക്കപ്പെട്ടതെന്നും സലീം കുമാര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications