കോൺഗ്രസിന്റെ തകരുന്നത് ഫാസിസം വളരാനേ സഹായിക്കു; എംപിയെ അഭിനന്ദിച്ച് ഗീവർഗീസ് മാര്‍ കൂറിലോസ്
തിരുവനന്തപുരം: കോൺഗ്രസ് തകർന്നാൽ രാജ്യത്തിന്ന് ആ ഇടവ് നികത്താന്‍ ഇടത് പക്ഷത്തിനു കഴിയില്ലെന്ന സിപിഐ നേതാവും രാജ്യസഭാ അംഗവുമായി ബിനോയ് വിശ്വസത്തിന്റെ പ്രസ്താവന തള്ളുന്ന നിലപാടായിരുന്നു സിപിഎം നേതാവായ കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചത്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നായിരുന്നു കോടിയേരിയുടെ നിലപാട്. എന്നാല്‍ ബിനോയ് വിശ്വത്തെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിച്ചത്.
വിഷയത്തിൽ സിപിഎമ്മിനും സിപിഐക്കും വ്യത്യസ്തമായ നിലപാടാണുള്ളതെന്നും കാനം വ്യക്തമാക്കി. ഫാഷിസത്തെ ചെറുക്കുന്ന കാര്യത്തിൽ സിപിഐക്ക് കാര്യങ്ങൾ ബോധ്യമായെന്നും പിണറായുടെ കോൺഗ്രസ് വിമശനങ്ങൾക്ക് ബിനോയി വിശ്വം മറുപടി നൽകിയിട്ടുണ്ടെന്നുമായിരുന്നു എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്. ഇപ്പോഴിതാ ബിനോയ് വിശ്വത്തെ പിന്തുണച്ചുകൊണ്ട് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസും രംഗത്ത് എത്തിയിരിക്കുകയാണ്.

ഇടതുപക്ഷത്തിന് ഇനിയും വംശനാശം വന്നില്ലെന്ന് തെളിയിക്കുകയാണ് ബിനോയ് വിശ്വം എന്നാണ് മാർ കൂറിലോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടിരിക്കുന്നത്. 'നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷം കോൺഗ്രസിന്റെ തകർച്ച ആഗ്രഹിക്കുന്നത് ഫാസിസം വളരാനേ സഹായിക്കു എന്ന് വിളിച്ചു പറയുവാനുള്ള ആർജ്ജവം മതനിരപേക്ഷതയോടുള്ള സഖാവ് ബിനോയ് വിശ്വത്തിന്റെ ആഴമേറിയ പ്രതിബദ്ധതയാണ് വെളിവാക്കുന്നു'- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മാർ കൂറിലോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പ്രതികരണത്തിന്റെ പൂർണരൂപം,'ഇടതുപക്ഷത്തിന് ഇവിടെ ഇനിയും വംശനാശം വന്നിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ധീരമായ നിലപാടുകൾ കൊണ്ട് സഖാവ് ബിനോയ് വിശ്വം. ഇടത്തോട്ട് " ഇൻഡിക്കേറ്റർ" ഇട്ടുകൊണ്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോൾ ഒക്കെ അപായസൂചന മുഴക്കുന്നുണ്ട് ഈ സഖാവ്. നീതിയുടെ പ്രശ്നങ്ങൾ ആയാലും, പരിസ്ഥിതി പ്രശ്നങ്ങൾ ആയാലും, മുതലാളിത്ത വികസനത്തിന്റെ കാര്യത്തിലായാലും ഇരകളുടെ പക്ഷത്ത് നിന്ന് ഇടതുപക്ഷ നിലപാടുകൾ മുറുകെ പിടിക്കുന്ന ബിനോയ് വിശ്വം ആദർശത്തിൽ ഒരിക്കലും വെള്ളം ചേർക്കാൻ അനുവദിക്കുന്നില്ല.

ഫാഷിസം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ മതനിരപേക്ഷ കക്ഷികൾ ഒരുമിച്ച് നിൽക്കേണ്ട കാലത്ത് ഇടതുപക്ഷം കോൺഗ്രസിന്റെ തകർച്ച ആഗ്രഹിക്കുന്നത് ഫാസിസം വളരാനേ സഹായിക്കു എന്ന് വിളിച്ചു പറയുവാനുള്ള ആർജ്ജവം മതനിരപേക്ഷതയോടുള്ള സഖാവ് ബിനോയ് വിശ്വത്തിന്റെ ആഴമേറിയ പ്രതിബദ്ധതയാണ് വെളിവാക്കുന്നത്. അദ്ദേഹത്തോടുള്ള ആദരവ് കൂടുകയാണ്... ഉറച്ച നിലപാടുകളോടെ മുന്നേറുക സഖാവേ...' ഗീവർഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു

കോണ്‍ഗ്രസ് തകര്‍ന്ന് പോകരുതെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു ബിനോയ് വിശ്വം ഇന്നലെ നടത്തിയ പ്രസ്താവന. കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിന് കഴിവില്ലെന്നും പി ടി തോമസ് അനുസ്മരണ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ബിനോയ് വിശ്വം പറഞ്ഞു.

കോണ്‍ഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോണ്‍ഗ്രസിന് മാത്രമേ ആ ശൂന്യത നികത്താന്‍ കഴിയുകയുള്ളൂയെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇതിന് പിന്നാലെയാണ് ഈ വാദത്തെ എതിർത്തും പിന്തുണച്ചും കൊണ്ട് നേതാക്കള്‍ രംഗത്ത് എത്തി തുടങ്ങിയത്
നിനക്ക് നേരുന്നു എല്ലാ സന്തോഷങ്ങളും: മെഹർ റഹ്മാനൊപ്പുള്ള ചിത്രം പങ്കുവെച്ച് നടി ശ്വേതാമേനോന്‍












Click it and Unblock the Notifications