'രാജേട്ടാ ഞാൻ മന്ത്രിയാവുകയാണ്, രാജേട്ടൻ ടി വിയിൽ കാണണം'; ജോർജ് കുര്യൻ ആദ്യം വിളിച്ചത് രാജഗോപാലിനെ
തിരുവനന്തപുരം: മൂന്നാം മോദി മന്ത്രി സഭയിൽ സുരേഷ് ഗോപിക്ക് പുറമെ മന്ത്രി സ്ഥാനം തേടിയെത്തിയ വ്യക്തിയാണ് ജോർജ് കുര്യൻ. ജോർജ് കുര്യനെ ഈ നേട്ടം തേടി എത്തുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി മുൻ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ ഒ രാജഗോപാൽ ആണ്. രാജ ഗോപാൽ നേരത്തെ കേന്ദ്രമന്ത്രി ആയിരുന്നപ്പോൾ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായിരുന്നു ജോർജ് കുര്യൻ. ഇരുവരും തമ്മിൽ അത്രയേറെ അടുപ്പമുണ്ട്. കേന്ദ്ര മന്ത്രി സ്ഥാനം ഉറപ്പായപ്പോൾ ജോർജ് കുര്യൻ ആദ്യം വിളിച്ചത് രാജഗോപാലിനെ ആയിരുന്നു.
ജോർജ് കുര്യന് രാജോഗോപാൽ സ്വന്തം രാജേട്ടനാണ്. ചായ സൽക്കാരത്തിന് ക്ഷണിച്ചപ്പോവഴും ഇതിന് ശേഷവും ജോർജ് കുര്യൻ രാജഗോപാലിനെ വിളിച്ച് സംസാരിച്ചു. രാജേട്ടാ ഞാൻ മന്ത്രിയാവുകയാണ്. 7. 15 ന് ആണ് സത്യ പ്രതിജ്ഞ. എല്ലാ അനുഗ്രഹവും വേണം. സത്യപ്രതിജ്ഞ രാജേട്ടൻ ടി വിയിൽ കാണണം, രാജഗോപാലിനോട് ജോർജ് കുര്യൻ പറഞ്ഞത്. തന്റെ കുട്ടി മന്ത്രിയാവുന്നതിൽ ഒരുപാട് സന്തോഷം എന്നായിരുന്നു രാജഗോപാൽ പറഞ്ഞത്.

ജോർജ് മിടുക്കനായിരുന്നുവെന്നും തന്റെ ഏറ്റവും വലിയ സഹായി ആയിരുന്നുവെന്നും രാജഗോപാൽ പറഞ്ഞു, ആത്മാർത്ഥതയോടെ ആണ് പ്രവർത്തിച്ചത്. ജോർജ് ജീവിച്ച ചുറ്റുപാടിൽ നിന്നും വളരെ വിഭിന്നമായിരുന്നു ബി ജെ പിയുടെ ആശയമെങ്കിലും ആദ്യ കാലം മുതൽ പാർട്ടിയിൽ ഉറച്ചുനിന്നു.സന്തോഷമുണ്ട്. സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല. അന്നേ ഭാഷയൊക്കെ നല്ല വശമായിരുന്നു. നല്ല ഭാവി ഉണ്ടായിരുന്നു രാജഗോപാൽ പറഞ്ഞു.
ഓഫീലർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയിരുന്ന സമയത്ത് പ്രത്യേക പരിശീലനത്തിനായി ജോർജ് കുര്യനെ അമേരിക്കയിലേക്ക് താൻ വിട്ടിട്ടുണ്ടെന്നും രാജഗോപാൽ പറഞ്ഞു. പലരുടെയും പേരുകൾ വെട്ടിയാണ് അന്ന് ജോർജിനെ അയച്ചതെന്നും രാജഗോപാൽ പറഞ്ഞു. സന്തോഷവാർത്തയുമായി ജോരർജ് കുര്യൻ വിളിച്ചപ്പോൾ അമേരിക്കയിലേക്ക് താൻ വിട്ടത് ഓർമയുണ്ടോ എന്ന് ചോദിച്ചിരുന്നു രാജഗോപാൽ, ടെ ഓർമയുണ്ട് രാജേട്ടാ എന്നായിരുന്നു ജോർജ് കുര്യൻ ചിരിയോടെ പറഞ്ഞത്












Click it and Unblock the Notifications