ജോര്‍ജ്ജിന് വീണ്ടും മലരിനെ നഷ്ടമായി സിനിമയിലല്ല, 'ജീവിതത്തില്‍'...
തിരുവനന്തപുരം: ജോര്‍ജ്ജിന്റേയും മലരിന്റേയും പ്രണയം അവസാനിയ്ക്കുന്നത് മലരിന് ഓര്‍മ നഷ്ടപ്പെടുന്നതോടെയാണ്. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തില്‍ ജോര്‍ജ്ജിനും മലരിനും ഒരിയ്ക്കലും ഒന്നിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് സിനിമയല്ലേ എന്ന് പറയുന്നവരോട്... ഇതാ യഥാര്‍ത്ഥ ജീവിതത്തിലും മലരിനും ജോര്‍ജ്ജിനും ഒന്നിയ്ക്കാന്‍ കഴിയുന്നില്ല. സിനിമ പോലെ തന്നെ ഈ പ്രണയവും.

യുസി കോളെജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചര്‍ ആയി എത്തുന്ന സുന്ദരിയായ മലര്‍ ടീച്ചറിനെ ആര്‍ക്കാണ് മറക്കാനാവുക. ഈ കഥയിലെ നായിക പക്ഷേ അധ്യാപികയൊന്നും അല്ല. ആളൊരു വെള്ളക്കടുവയാണ്. അതേ തിരുവനന്തപുരം മൃഗശാലയിലെ വെള്ളക്കടുവയാണ് മലര്‍.
ദില്ലി നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ചതാണ് മലരിനെ. ഒരു വര്‍ഷത്തോളമായി മൃഗശാലയില്‍ ഒറ്റയ്ക്കാണ് മലരിന്റെ താമസം. എന്നാല്‍ അടുത്തിടെ ശ്രാവണ്‍ എന്ന വെള്ളക്കടുവയെ മൃഗശാലയില്‍ എത്തിച്ചു മലരിന് കൂട്ടായി. ശ്രാവണ്‍ എത്തിയതോടെ മൃഗശാല അധികൃതര്‍ക്ക് ഒരു ആഗ്രഹം. ശ്രാവണിന്റെ പേര് മാറ്റി ജോര്‍ജ്ജെന്ന് ആക്കിയാലോ എന്ന് ചിലര്‍ക്ക് തോന്നിയത്.

എന്നാല്‍ ശ്രാവണിന്റെ പേര് മാറ്റി ജോര്‍ജ്ജ് ആക്കാന്‍ പറ്റില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മൃഗശാലയില്‍ ഒരു തവണ പേരിടുന്ന മൃഗത്തിന് പിന്നീട് പേര് മാറ്റാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. ചുരുക്കത്തില്‍ ശ്രാവണിന് ജോര്‍ജ്ജാകാന്‍ കഴിയില്ല. ചുരുക്കത്തില്‍ ഈ കഥയിലും അല്ല ഈ ജീവിതത്തിലും മലരും ജോര്‍ജ്ജും ഒന്നായില്ല.












Click it and Unblock the Notifications