ജോര്‍ജ്ജേ... 'മാണിസാര്‍' ഈ പറയുന്നത് സത്യമാണോ? എന്നാല്‍ നാണക്കേടാവുമേ
കോട്ടയം: പിസി ജോര്‍ജ്ജിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി. അയോഗ്യത ഭയന്നാണ് ജോര്‍ജ്ജ് രാജിപ്രഖ്യപനം നടത്തിയതെന്നാണ് മാണിയുടെ പരിഹാസം. ഇടതുപക്ഷമാണ് ശരിയെന്ന് വിശ്വാസമുണ്ടെങ്കില്‍ അവര്‍ അദ്ദേഹത്തെ രക്ഷിയ്ക്കട്ടേയെന്നും ധനമന്ത്രി.
ജോര്‍ജ്ജിന് തെറ്റ് തിരുത്താനുള്ള അവസരം നല്‍കി. സ്പീക്കര്‍ പക്ഷപാതം കാണിച്ചതായി കരുതുന്നില്ല. ജോര്‍ജ്ജിനെ പിന്തുണയ്ക്കുന്നവരുടേയും മൊഴിയെടുത്തിരുന്നു. എല്ലാവര്‍ക്കും അവസരം നല്‍കിയെന്നും കെഎം മാണി പറയുന്നു.

അയോഗ്യനാക്കും മുമ്പ് രാജി വച്ച് മാനം രക്ഷിയ്ക്കാനാണ് ജോര്‍ജ്ജിന്റെ നീക്കം. അടുത്ത നിയമസഭ സമ്മേളനത്തിന് മുമ്പ് തന്നെ ജോര്‍ജ്ജ് രാജി വച്ചേക്കുമെന്നാണ് അറിയിച്ചിരിയ്ക്കുന്നത്. ഭരണ മുന്നണിയെ തന്നെ പലതവണ മുള്‍മുനയില്‍ നിര്‍ത്തിയ നേതാവാണ് പിസി ജോര്‍ജ്ജ്.
ജോര്‍ജ്ജിന്റെ രാഷ്ട്രീയ ഭാവി എന്തെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും. സെക്യുലര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ജോര്‍ജ്ജിനെ പരിഹസിച്ച് ചത്തവനെ ജീവിപ്പിയ്ക്കുന്നുവെന്നാണ് മാണി മറുപടി നല്‍കിയത്.












Click it and Unblock the Notifications